Tuesday, June 1, 2010

പരിണാമ വിധേയനായ മനുഷ്യന്‍


ഖുര്‍ആനിക വചനങ്ങളും വൈജ്ഞാനിക സത്യങ്ങളുംപരസ്പര പൂരകങ്ങളാണ്‌. ശാസ്ത്രത്തിന്‍റെ ഇതുവരേയുള്ള കണ്ടെത്തലുകളും വൈജ്ഞാനിക മണ്ഡല വികാസവും ഖുര്‍ആനിക വെളിപാടുകളെ സത്യപ്പെടുത്തുന്നവയാണ്‌. ഇന്ന്‌ കാണുന്ന മനുഷ്യനടക്കമുള്ള ജൈവരൂപങ്ങള്‍ പടിപടിയായി സൃഷ്ടിക്കപ്പെട്ടതാണെന്നും സകലതും പരിണാമ വികാസ വളര്‍ച്ചക്ക്‌ വിധേയമായി ഉടലെടുത്തതാണെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്‌ ശ്രദ്ധിക്കുക:

"ഏഴാകാശങ്ങളേയും പടിപടിയായി സൃഷ്ടിച്ചവനാണവന്‍" (സൂറ മുല്‍ക്ക്‌, വചനം 4)

അല്ലാഹുവിന്‍റെ സൃഷ്ടിപ്പില്‍ യാതൊരു വിടവും പരസ്പരവൈ രുദ്ധ്യങ്ങളും കാണുകയില്ലെന്ന്‌ഖുര്‍ആന്‍ തുടര്‍ന്ന്‌ പ്രസ്താവിക്കുന്നു. അല്ലാഹുവിന്‍റെ സൃഷ്ടിപ്പിലെ അടി സ്ഥാനപരമായ രണ്ട്‌ തത്ത്വങ്ങളെക്കുറിച്ചാണ്‌ ഇവിടെ പ്രസ്താവിക്കുന്നത്‌. ഒന്നാമത്തേത്‌, ഈ പ്രപഞ്ചവും അതില ടങ്ങിയിരിക്കുന്ന സകലതും പടിപടിയായിസൃഷ്ടിക്കപ്പെട്ടു എന്നതാണ്‌. രണ്ടാമത്തേത്‌ ഇവയുടെ സൃഷ്ടിപ്പില്‍ യാതൊരു വൈരുദ്ധ്യാത്മകതയും ന്യൂനതയും ഇല്ലെന്നുമുള്ളതാണ്‌.

സൃഷ്ടിപ്പിനെക്കുറിച്ച്‌ പറഞ്ഞിടെത്തല്ലാം 'റബ്ബ്‌' എന്ന ദൈവിക ഗുണനാമമാണ്‌ പ്രയോഗിച്ചിരിക്കുന്നത്‌. റബ്ബ്‌ എന്നതിന്‌ വളരെ താഴ്ന്നപടിയില്‍ നിന്ന്‌ ഉയര്‍ന്ന പദവിയിലേക്ക്‌ വളര്‍ത്തിക്കൊണ്ട്‌ വരുന്നവന്‍ എന്നാണര്‍ത്ഥം. റബ്ബ്‌ എന്ന പ്രയോഗത്തിലൂടെ സൃഷ്ടിപ്പ്‌ എന്ന പ്രക്രിയ പടിപടിയായി അഭിവൃദ്ധിയുടെ ശ്രേണിയിലൂടെ നിര്‍വഹിക്കപെടുന്നതാണ്‌ എന്നാണ്‌ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്‌. ഖുര്‍ആന്‍ മറ്റൊരിടത്ത്‌ പറയുന്നു:

"നിങ്ങള്‍ തീര്‍ച്ചയായും ഒരു സ്ഥിതിയില്‍ നിന്നു മറ്റൊരുസ്ഥിതിയിലേക്ക്‌ പടിപടിയായി കയറിപ്പോയ്ക്കൊണ്ടിരിക്കും" (84:20).

സര്‍വ സൃഷ്ടികളെയുംബാധിക്കുന്ന ഒരു തത്ത്വമാണിത്‌. പരി ണാമത്തിന്‍റെ വിവിധ ഘട്ടങ്ങളെ രൂപപ്പെടുത്തിയെടുത്ത പ്രക്രിയകള്‍ വിവിധങ്ങളായിരുന്നു. എങ്കിലും മനുഷ്യനിലേ ക്കുള്ള ലക്ഷ്യത്തിന്‌ യാതൊരുവ്യതിചലനവും ഉണ്ടായില്ല. സൃഷ്ടി പ്പിന്‍റെ അന്തിമ ലക്ഷ്യവും ഉദ്ദേശ്യവും മനുഷ്യനായിരുന്നു എന്നതിന്‌ സംശയമില്ല.

ഭൂമിയിലെ ജൈവ പരിണാമ ശൃംഖല യിലെ ഒടുവിലത്തെ കണ്ണിയാണോ മനുഷ്യന്‍? മറ്റെല്ലാ ജന്തുക്കളെക്കാളുംവികസിതനാണ്‌ മനുഷ്യന്‍. മനുഷ്യനെ ക്കാള്‍ ശ്രേഷ്ഠതരങ്ങളായ ഇന്ദ്രിയങ്ങളുള്ള, ഗ്രാഹ്യതയുടെ പുതിയ മാന ങ്ങള്‍ കൈവരിക്കുവാന്‍ ശേഷിയുള്ള, കൂര്‍മ്മുദ്ധിയുള്ള, ഒരു ജീവിക്ക്‌ മനുഷ്യന്‍ വഴിമാറിക്കൊടുക്കേണ്ടിവരുമോ? വ്യത്യസ്തമായ ശരീരഘടനയും ആകാര വുമുള്ള ഒരു നൂതന ജൈവവര്‍ഗ്ഗം ഭൂമിയില്‍ പ്രത്യക്ഷപ്പെടാനുള്ള സാദ്ധ്യ തയുണ്ടോ?

ഇസ്­ലാമല്ലാതെ മറ്റൊരു മതവും, ഖുര്‍ആനല്ലാതെ മറ്റൊരു ഗ്രന്ഥവും ഇത്തരം പ്രശ്നങ്ങളെക്കുറിച്ച്‌ സൂക്ഷ്മവിചിന്തനം നടത്തുവാന്‍ മുതിര്‍ന്നിട്ടില്ല. വിശുദ്ധഖുര്‍ആന്‍ ഇത്തരം പ്രശ്നങ്ങളുന്നയിച്ച്‌ കൊണ്ട്‌ അവയെക്കുറിച്ച്‌ അപഗ്രഥനം നടത്തി ഇതിന്നുള്ള സാദ്ധ്യതയെക്കുറിച്ച്‌ പ്രവചിച്ചിരി ക്കുന്നുവെന്നത്‌ വിശുദ്ധ ഖുര്‍ആന്‍റെ അത്ഭുതകരമായ സവിശേഷതയാണ്‌.

ഭൂമിയില്‍വെച്ചും പരലോകത്തുവച്ചും സംഭവിക്കാവുന്ന മാറ്റങ്ങളെക്കുറിച്ച്‌ ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്‌. മരണാനന്തരം മനുഷ്യന്‍ തികച്ചും വ്യത്യസ്തമായ രൂപത്തോടു കൂടി എഴുന്നേല്‍പ്പിക്കപ്പെടുന്നതാണെന്നാണ്‌ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്‌. അതേസമയം ഇവിടെ ഭൂമിയില്‍ വെച്ച്‌ തന്നെ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നഖുര്‍ആന്‍ സൂക്തങ്ങളുമുണ്ട്‌. അത്തരം സൂക്തങ്ങള്‍ ഭൂമിയില്‍ മനുഷ്യനേ ക്കാള്‍ ശ്രേഷ്ഠമായ സവിശേഷതകളോട്‌ കൂടിയ ഒരു ജൈവഗണത്തിന്‍റെരംഗപ്രവേശചിത്രീകരണങ്ങള്‍ കാഴ്ച വെക്കുന്നവയാണ്‌.

മനുഷ്യനായി പിറന്ന ആര്‍ക്കും സങ്കല്‍പ്പിക്കുവാന്‍പോലും സാധ്യമല്ലായിരുന്ന ഒരു കാലത്ത്‌, അതിവിദൂരഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ചില സംഭ വങ്ങളെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചും ദ്വയാര്‍ത്ഥ വ്യാപ്തിയുള്ള ഭാഷാ പ്രയോഗങ്ങളിലൂടെ ഖുര്‍ആന്‍ ഒരേസമയം പ്രതിപാദിക്കുന്നതായി കാണാവുന്നതാണ്‌. ഈ സൂക്ത ങ്ങളടങ്ങിയിരിക്കുന്ന പ്രവചനങ്ങള്‍ ഇഹലോകത്തേക്കും, പരലോകിത്തക്കും ബാധകമായവയുമാണ്‌.

മരണാനന്തര ജീവിതത്തില്‍ പരിവര്‍ത്തിത ആകാരത്തോട്‌ കൂടിയ ഒരു അസ്തിത്വത്തിനുള്ള സാദ്ധ്യതയെക്കുറിച്ച്‌ വിശകലനം ചെയ്തശേഷം, മനുഷ്യനില്‍നിന്ന്‌ തികച്ചും വ്യത്യസ്തവും എന്നാല്‍ മനുഷ്യന്‌ പകരം ഭൂമിയില്‍ പ്രതിഷ്ഠിക്കപ്പെടുന്നതുമായ ചില പുതിയതരം ജൈവരൂപങ്ങളുടെ പ്രാദുര്‍ഭാവത്തെക്കുറിച്ച്‌ ഖുര്‍ആന്‍ സൂക്തങ്ങള്‍ വളരെ സ്പഷ്ടമായി ചിത്രീകരിക്കുന്നത്‌ കാണുക:

"അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും നീതിയുക്തമായ നിലയില്‍ സൃഷ്ടിച്ചിരിക്കുന്നത്‌ നീ കാണുന്നില്ലേ? അവന്‍ ഉദ്ദേശിക്കുന്നതായാല്‍ നിങ്ങളെ അവന്‍ നശിപ്പിക്കുകയും തല്‍സ്ഥാനത്ത്‌ ഒരു പുതിയ സൃഷ്ടിയെകൊണ്ടുവരുകയും ചെയ്യുന്നതാണ്‌. അല്ലാഹുവിന്‌ അത്‌ പ്രയാസമുള്ളകാര്യമല്ല." (14:20,21)

ഈ സൂക്തങ്ങളെ മരണാനന്തര ജീവിതവുമായി ബന്ധപ്പെടുത്താവുന്നതല്ല. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന "ഇന്‍യശാഅ്‌ യുധിബ്കും" എന്ന തിലെ 'എങ്കില്‍' എന്നര്‍ഥംവരുന്ന "ഇന്‍" എന്ന സോപാധിക ഉപസര്‍ഗ്ഗ പ്രയോഗം ഇത്‌ മരണാനന്തര ജീവിതത്തെ സംബന്ധിച്ചുള്ളതല്ല എന്നാണ്‌മനസ്സിലാക്കിത്തരുന്നത്‌. ഇത്‌ മരണാനന്തരാവസ്ഥയെ സംബന്ധിച്ചുള്ളതായിരുന്നുവെങ്കില്‍ ഈ പ്രയോഗം മരണാ നന്തര ജീവിതം എന്ന അസന്ദിഗ്ധാവസ്ഥ സംശയാസ്പദമായ ഒരവസ്ഥയായി മാറുമായിരുന്നു. എന്നാല്‍ മരണാനന്തര ജീവിതം എന്നത്‌ കേവലം നിരുപാധിക യാഥാര്‍ത്ഥ്യമാണെന്നാണ്‌ ഖുര്‍ ആനിലുടനീളം പ്രസ്താവിച്ചിരിക്കുന്നത്‌. മനുഷ്യന്‌ പകരം മറ്റ്‌ മനുഷ്യനെ കൊണ്ട്‌ വരുമെന്നല്ല ഇവിടെ പറഞ്ഞിരിക്കുന്നത്‌. ഒരു പുതിയ സൃഷ്ടിയെ അസ്തിത്വത്തില്‍ കൊണ്ടുവരുമെന്നാണ്‌ വ്യക്തമായും ഈ വചനംസൂചിപ്പിക്കുന്നത്‌. മുഴുമനുഷ്യ വര്‍ഗ്ഗത്തിനും പകരമായുള്ള ഒരു വ്യത്യസ്ത സൃഷ്ടിയെ കൊണ്ടുവരുമെന്നാണ്‌ഇവിടെ പറഞ്ഞിരിക്കുന്നത്‌.

അല്ലാഹു ഈ മുഴുപ്രപഞ്ചത്തേയും നീതിയുക്തമായ നിലയിലാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. സൃഷ്ടികളില്‍ വെച്ചേറ്റവുമുല്‍കൃഷ്ടനായ മനുഷ്യനേയും നീതിയുക്തമായ നിലയില്‍ തന്നെയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. മരണാനന്തരജീവിതം എന്ന വിഷയത്തില്‍നിന്നു ഭിന്നമായി, മനുഷ്യന്‍റെ സ്ഥാനം കവര്‍ന്നുകൊണ്ട് ഭൂമിയില്‍ പ്രതിഷ്ഠിക്കപ്പെടുന്ന തികച്ചും വ്യത്യസ്തമായ രൂപത്തെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കു ന്നുണ്ട്‌:

"അവരെ സൃഷ്ടിച്ചതും അവരുടെ ശരീരഘടനയെ ബലപ്പെടുത്തിയതും നാമാണ്‌. നാം ഉദ്ദേശിക്കുന്നതായാല്‍ അവരുടെ ആകാരങ്ങള്‍ തികച്ചും മാറ്റിമറിക്കുന്നതാണ്‌" (76:29).

വീണ്ടും മറ്റൊരിടത്ത്‌:

"അല്ല, കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെ യും നാഥനെക്കൊണ്ട്‌ ഞാന്‍സത്യം ചെയ്യുന്നു. തീര്‍ച്ചയായും നാം അവര്‍ക്ക്‌ പകരം അവരെക്കാള്‍ ശ്രേഷ്ഠരായവരെ കൊണ്ട്‌വരാന്‍ കഴിവുള്ളവനാണ്‌. നാം ഒരിക്കലും പിന്‍തള്ളപ്പെടുന്നവനല്ല" (70:41,42).

ഭൌമജീവികളില്‍ ബുദ്ധികൊണ്ടും കഴിവുകൊണ്ടും ഇന്ദ്രിയജ്ഞാനം കൊണ്ടും സമുന്നത സ്ഥാനമലങ്കരിക്കുന്നത്‌ മനുഷ്യനാണ്‌. എന്നാല്‍ മനുഷ്യനെക്കാള്‍ ധാരണാശക്തിയും വിവേകവും ബോധേന്ദ്രിയങ്ങളുമുള്ള ഒരു വികസിത ജൈവവര്‍ഗ്ഗം രംഗപ്രവേശംചെയ്യപ്പെടാനുള്ള സാദ്ധ്യത ഖുര്‍ആന്‍ഉയിച്ചിരിക്കുകയാണ്‌. തീര്‍ച്ചയായും ഇത്‌ സംഭവിക്കുക തന്നെ ചെയ്യുമെന്നല്ല, മറിച്ച്‌, അല്ലാഹുവിന്‍റെ സൃഷ്ടിപ്പിന്‍റെ പദ്ധതിയനുസരിച്ച്‌ അവന്‌ അതിനുള്ള കഴിവും ശക്തിയും ഉണ്ടെന്നാണ്‌ സ്ഥിരീകരിക്കുന്നത്‌. ആകസ്മികതയില്‍ അധിഷ്ഠിതമായ അന്ധമായ ഒരു പരിണാമ വളര്‍ച്ചയല്ല ഖുര്‍ആന്‍ മുന്നോട്ട്‌വെക്കുന്നത്‌. അവിച്ഛിന്നമായ ഒരു പരിണാമ പ്രക്രിയക്കുള്ള സാദ്ധ്യതയാണ്‌ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്‌. ഇത്‌ ഖുര്‍ആന്‍റെ രചയിതാവിന്‍റെ സൂക്ഷ്മജ്ഞാ നത്തിനും ദീര്‍ഘദൃഷ്ടിക്കുമുള്ള മഹത്തായ ഒരു ബഹുമതിയാണ്‌. മനുഷ്യ പരിണാമ സാദ്ധ്യതയെക്കുറിച്ച്‌ മറ്റൊരുമതവും സൂചിപ്പിക്കുന്നുപോലുമില്ല.

ജൈവലോകം പരിണാമ വികാസ ത്തിന്‌ വിധേയമായത്പോലെ മനുഷ്യനും തുടര്‍ന്നുള്ള ഒരു പരിണാമ പ്രക്രിയക്ക്‌ വിധേയനാകുമോ? അതല്ല ആദിമുതല്‍ക്കുള്ള പുതിയൊരു പരിണാമ ശൃംഖലക്ക്‌ വീണ്ടും പ്രാരംഭം കുറിക്കുമോ? ഏതിനാണ്‌ കൂടുതല്‍ സാധ്യത എന്നത്‌ ഇപ്പോള്‍ നമ്മുടെ ഗ്രാഹ്യതക്ക്‌ അപ്പുറമുള്ള കാര്യമാണ്‌. അതായത്‌, നമ്മെ സംബന്ധിച്ചിടത്താളം ഇന്നത്‌ ഒരു അദൃശ്യ കാര്യമാണ്‌. എല്ലാ അദൃശ്യകാര്യങ്ങളും ക്രമേണ ദൃശ്യമേഖലയിലേക്ക്‌ മാറിക്കൊ ണ്ടിരിക്കയാണ്‌. ശാസ്ത്രം വളരു ന്നതനുസരിച്ച്‌ സാങ്കേതിക മികവ്‌ കൂടുന്താറും നാം പുതിയ പുതിയ വൈജ്ഞാനിക മേഖലകള്‍ കയ്യടക്കിവരികയാണ്‌. പ്രകൃത്യാധിഷ്ഠിതമായ ബോധനരീതിയാണിത്‌. ദൃശ്യവും അദൃശ്യ വുമായ സകലതിന്‍റെയും നാഥന്‍അല്ലാഹുവാണ്‌. അവന്‍ നമ്മുടെ വൈജ്ഞാനിക ചക്രവാളം ക്രമേണ ക്രമേണ വികസിപ്പിച്ച്കൊണ്ടിരിക്കുകയാണ്‌. അതിന്‍റെ ഫലമായി നമ്മുടെ വീക്ഷണം വിപുലീകരിക്കപ്പെടുകയും അത്‌വരെ അജ്ഞതയുടെ തിരശ്ശീലക്ക്‌ പിന്നില്‍ സ്ഥിതിചെയ്തിരുന്ന കാര്യങ്ങള്‍ ദൃശ്യ ഗോചരങ്ങളായിക്കൊണ്ടിരിക്കുകയുമാണ്‌.

(അവലമ്പം: Revelation, Rationality, Knowledge and Truth.)

4 comments:

jerry said...

സൃഷ്ടി പ്പിന്‍റെ അന്തിമ ലക്ഷ്യവും ഉദ്ദേശ്യവും മനുഷ്യനായിരുന്നു എന്നതിന്‌ സംശയമില്ല.

***************

പരിണാമ സിദ്ധാന്തത്തെ പറ്റി ഫയങ്കര വിവരം ആണല്ലോ ..!!!!!!

തല അധികം കാറ്റു കൊള്ളിക്കണ്ട....തലക്കകത്തെ മത മണ്ടത്തരങ്ങള്‍ ചിലപ്പോ പാറി പോയേക്കും ...!!!

കല്പാന്ത കാല്തെക്കുള്ള ശാസ്ത്ര കണ്ടെത്തലുകളെ എഴാം നൂടാണ്ടിലെ കഥ പുസ്തകത്തില്‍ തിരഞ്ഞു കൊണ്ടിരിക്കാം മത വിഡ്ഢികള്‍ക്കു ...... !!!

സഹായത്തിനു വേണമെങ്ങില്‍ നോസ്ട്ര ദാമാസിന്റെ പ്രവാചന്‍ പുസ്തകവും ഉപയോഗിക്കാം ..!!!

തലക്കകത്ത് വെളിച്ചം കടക്കാതെ എഴാം നൂറ്റാണ്ടില്‍ ബുദ്ധി ഉറച്ചു പോയവരില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍ ...!!!!!

കല്‍ക്കി said...

ജെറി,

ക്രിയാത്മകമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയൂ സുഹൃത്തേ. വെറുതെ വിറളിപിടിച്ച് എന്തെങ്കിലും വിളിച്ചുപറയാതെ.

jerry said...

"ക്രിയാത്മകം" ആയി എന്തെങ്ങിലും താങ്കളുടെ പോസ്റ്റില്‍ ഉണ്ടെങ്കില്‍ അല്ലെ "ക്രിയാത്മകം " ആയി പ്രതികരിക്കാന്‍ പറ്റൂ .... പരിണാമത്തെ കുറിച്ച് അല്‍പ ജ്ഞാനവും പിന്നെ മത വിഡ്ഢിത ങ്ങളില്‍ ഉള്ള അന്ധ വിശ്വാസവും കൈമുതലാക്കി എന്തെഗിലും ഒക്കെ എഴുതിവയ്ക്കുമ്പോള്‍ താങ്ങള്‍ ഇതില്‍ കൂടുതല്‍ "ക്രിയാത്മകം" ആയ എന്ത് പ്രതികരണം ആണ് പ്രതീക്ഷിക്കുന്നത് .....!!!!!

പിന്നെ മതം ഇന്നുവരെ ക്രിയാത്മകം ആയി ഒന്നും ചെയ്യതതുകൊണ്ടും ഇനിയൊട്ടു ചെയ്യാന്‍ സാധ്യത ഇല്ലാത്തതു കൊണ്ടും താങ്ങള്‍ വിഷമിക്കേണ്ടതില്ല ...!!!

കല്‍ക്കി said...

പരിണാമസിദ്ധാന്തത്തെക്കുറിച്ച് അത് ആവിഷ്ക്കരിച്ച ചാള്‍സ് ഡാര്‍‌വിന്‍ പോലും തനിക്ക് മുഴുവന്‍ മനസ്സിലായി എന്നു പറഞ്ഞിട്ടില്ല. പിന്നെയല്ലെ ഞാന്‍.

പരിണാമ സിദ്ധാന്തം മുഴുവന്‍ മനസ്സിലാക്കിയ റെജി ഞാന്‍ എഴുതിയതില്‍ തെറ്റുള്ള ഭാഗം ചൂണ്ടിക്കാണിക്കുക. മനസ്സിലാക്കാനും തിരുത്താനും ശ്രമിക്കാം.