Thursday, June 19, 2014

മനുഷ്യന്‍ കളിമണ്ണില്‍ നിന്നോ?

ഒരു സുപ്രഭാതത്തില്‍ ദൈവം കളിമണ്ണു കുഴച്ച് ഒരു നിമിഷനേരം കൊണ്ട് സൃഷ്ടിച്ചതാണ് മനുഷ്യനെ എന്ന വിശ്വാസത്തെ വിശുദ്ധ ഖുര്‍‌ആന്‍ അംഗീകരിക്കുന്നില്ല. മറിച്ച്, മനുഷ്യന്‍റെ ഉല്പ്പത്തിയെക്കുറിച്ചും വികാസത്തെക്കുറിച്ചും സ്പഷ്ടമായ സൂചനകള്‍ ഖുര്‍‌ആന്‍ നല്‍കുന്നുണ്ട്.

മനുഷ്യസൃഷ്ടിപ്പ് പല ഘട്ടങ്ങളിലായി  ദീര്‍ഘകാലം സംഭവിച്ച വികാസത്തിന്‍റെ ഫലമാണ്; പൊടുന്നനെ സൃഷ്ടിക്കപ്പെട്ടതാണെന്ന വാദം ശരിയല്ല. എന്നാല്‍, മനുഷ്യന്‍ മറ്റോരുതരം സൃഷ്ടിയില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ മറ്റേതെങ്കിലും വസ്തുവില്‍ നിന്നോ പരിണമിച്ചുണ്ടായതല്ല. വാനരന്മാരില്‍നിന്നാണ് മനുഷ്യന്‍ പരിണമിച്ചുണ്ടായതെന്ന ഡാര്‍‌വിന്‍റെ സിദ്ധാന്തം ശരിയല്ല. മനുഷ്യന്‍ പരിണമിച്ചത് അവന്‍റേതായ ഒരു സത്തയില്‍ നിന്ന് തന്നെയാണ്.

4 comments:

Salim PM said...

ഒരു സുപ്രഭാതത്തില്‍ ദൈവം കളിമണ്ണു കുഴച്ച് ഒരു നിമിഷനേരം കൊണ്ട് സൃഷ്ടിച്ചതാണ് മനുഷ്യനെ എന്ന വിശ്വാസത്തെ വിശുദ്ധ ഖുര്‍‌ആന്‍ അംഗീകരിക്കുന്നില്ല.

Last Messiah said...

പിന്നെ എഴുതി വച്ചിട്ടുള്ളതോ?
Quran,7 ഉന്നതസ്ഥലങ്ങൾ 12,
അല്ലാഹു പറഞ്ഞു, ഞാൻ നിനോടു
കല്പിച്ചപോൾ സുജൂദ് ചെയ്യാതിതിരികാൻ
നിനക്കെന്തു തടസമായിരുന്നു? അവൻ പറഞ്ഞു, ഞാൻ ആദമിനേക്കാൾ ഉത്തമൻ
ആകുന്നു. എന്നെ നീ അഗ്നിയിൽ നിന്നും
സൃഷ്ടിനടത്തിയപോൾ മനുഷനെ കളിമണ്ണിൽ നിന്നും സൃഷ്ടിച്ചു.
ഖുർആൻ 15 ഹിജ്‌റ 26, കറുത്ത ചെളി പാക
പെടുത്തിയ മുഴക്കമുണ്ടാകുന്ന കളിമൺ രൂപത്തിൽ നിന്നും നാം മനുഷ്യനെ സൃഷ്ടിച്ചു.
27, അതിനു മുൻപ് ജിന്നിനെ അതുഷ്‌ണമുള
അഗ്നിയിൽ നിന്നും സൃഷ്ടിച്ചു.
28,നിന്റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞത് ശ്രദ്ധേയമാകുന്നു, കറുത്ത ചെളി പാകപ്പെടുത്തിയ മുഴക്കമുണ്ടാകുന്ന കളിമൺ രൂപത്തിൽ നിന്നും ഞാൻ മനുഷ്യനെ സൃഷ്ടികാൻ പോകുകയാണ്.
33.ജിനു പറഞ്ഞു, കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാകുന്ന കളിമൺ
രൂപത്തിൽ നിന്നും നീ സൃഷ്ടിച്ച മനുഷ്യനെ ഞാൻ പ്രണമിക്കേണ്ടവനല്ല.
ഖുർആൻ 55 റഹ്മാൻ 14.
കലം പോലെ മുട്ടിയാൽ മുഴക്കം ഉണ്ടാകുന്ന
കളിമണ്ണിൽ നിന്നും മനുഷ്യനെ സൃഷ്ടിച്ചു,
15, തീയിന്റെ പുകയില്ലാത്ത ജ്വാലയിൽനിന്നും
ജിന്നിനെയും സൃഷ്ടിച്ചു.

Last Messiah said...

പിന്നെ ഡാർവിന്റെ പരിണാമ സിദ്ധന്തം
"കുരങ്ങിൽ മനുഷ്യപ്രകൃതം കാണാൻ
കഴിയില്ലെങ്കിലും മനുഷ്യനിൽ കുരങ്ങന്റെ
പരിഹാസ, പല്ലിളിച്ച പ്രകൃതം കാണാൻ കഴിയും".
Quran 7/166.അങ്ങനെ അവരോടു വിലക്കപ്പെട്ട കാര്യത്തിലെലാം (വ്യഭിചാരം, കുണ്ടനടി)അവർ ധിക്കാരം പ്രവർത്തിചതിനാൽ നാം അവരോടു പറഞ്ഞു, നിങ്ങൾ നിന്ദ്യരായ കുരങ്ങമാരായികോളുക.
ഖുർആൻ 5/60,,,,, ഏത് വിഭാഗത്തിൽ
പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളും
ആക്കിതീർത്തുവോ, ഏതൊരു വിഭാഗം
ദുർമൂർത്തി (ദുർമാർഗം) കളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ
സ്ഥാനം ഉള്ളവരും "നേർമാർഗ"ത്തിൽനിന്നും
പിഴച്ചുpoyavarum.

ഖുർആൻ 23/102 (സൽ അല്ലാഹു അലൈവ
സൽ എം & സൽ കർമവും)
അപ്പോൾ ആരുടെ തൂക്കങ്ങൾ(സൽകർമങ്ങൾ) ഘനമുള്ളതായോ
അവർ തന്നെയാണ് "വി"ജയികൾ (V4victory)
103, ആരുടെ തൂക്കം കുറഞ്ഞുപോയോ
അവരാണ് ആത്മ നഷ്ടം പറ്റിയവരും നരകത്തിലെ നിത്യവാസികളും.
104. നരകാഗ്നി അവരുടെ മുഖങ്ങൾ
കരിച്ചുകളയും, അവരതിൽ "പല്ലിളിച്ചവ"രായിരിക്കും

Last Messiah said...

ആതി പുരുഷ് ആദം
ഖുർആൻ 7/27.ആദം സന്തതികളെ നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തിൽ
നിന്നും പുറത്താക്കിയതുപോലെ പിശാച് നിങ്ങളെ കുഴപ്പത്തിൽ ആകാതിക്കട്ടെ.