Monday, December 20, 2010

ദജ്ജാല്‍

ദജ്ജാല്‍ എന്ന ഭീകര സത്വത്തെക്കുറിച്ചു കേള്‍ക്കാത്തവര്‍ മുസ്‌ലിംകളില്‍ ചുരുക്കമയിരിക്കും. പഴയകാല വയള് (മതപ്രസംഗം) കളില്‍ ദജ്ജാല്‍ ഒരു മുഖ്യ വിഷയമായിരുന്നു. ഭൂമിയുടെ അതിര്‍ത്തിയില്‍ 'ഖാഫ്‌' എന്ന ഒരുപര്‍വ്വതനിരയുണ്ട്‌. അതിന്നപ്പുറം മറ്റൊരു ഭൂമിയുണ്ട്‌. അവിടെ ഒരു അജ്ഞാത സ്ഥലത്ത്‌ ഈ ദജ്ജാല്‍ എന്നു പറയുന്ന സത്ത്വം ചങ്ങലയാല്‍ബന്ധിതനാണ്‌. ആ സത്ത്വത്തിന്‍റെ നെഞ്ചില്‍ പര്‍വ്വത സമാനമായ വലിയ ഒരു കല്ല് വെച്ചിരിക്കുകയാണ്‌. മലയുടെ ഭാരം കൊണ്ട്‌ അവന്‌ നിവര്‍ന്നുനില്‍ക്കാന്‍ സാദ്ധ്യമല്ല. മൂര്‍ച്ചയുള്ള അതിന്‍റെ നാവുകൊണ്ട്‌ ഈ മല അവന്‍ നക്കിക്കൊണ്ടേ ഇരിക്കുന്നു. അതു ഒരാഴ്ചക്കൊണ്ടു അവന്‍ നക്കിതീര്‍ക്കും. അപ്പോഴേക്കും തല്‍സ്ഥാനത്ത്‌ വേറെ മല രൂപപ്പെടും. ആ മല രൂപപ്പെടാനുള്ള കാരണം വെള്ളിയാഴ്ച മുസ്ളിംകള്‍ സൂറത്തുല്‍ കഹ്ഫ്‌ ഓതുന്നതാണ്‌. ലോകാവസാനം അടുക്കുമ്പോള്‍ മുസ്ലിംകള്‍ അധഃപതിച്ച് അവരുടെ സമ്പ്രദായങ്ങളില്‍ നിന്നൊക്കെ അകന്ന്‌ ജീവിക്കാന്‍ തുടങ്ങിയാല്‍ അവന്‍ ചങ്ങലപൊട്ടിച്ച്‌ ഭൂലോകത്ത്‌ താണ്ഡവം ആരംഭിക്കാന്‍ തുടങ്ങും. അവന്‍ ഒറ്റക്കണ്ണനായിരിക്കും. വലതുകണ്ണ്‌ അന്ധമായിരിക്കും. ഇടത്‌ കണ്ണിന്‌കൂടുതല്‍ പ്രകാശം ഉണ്ടായിരിക്കും. അവന്‍റെ പക്കല്‍ അപ്പത്തിന്‍റെ മലകളും മദ്യത്തിന്‍റെ അരുവികളും ഉണ്ടാകും. വലതു കൈയില്‍ നരകവും ഇടതു കൈയില്‍ സ്വര്‍ഗ്ഗവും ഉണ്ടാകും. വിശ്വാസികള്‍ക്ക്‌ അവന്‍റെ സ്വര്‍ഗ്ഗം നരകമായും നരകം സ്വര്‍ഗ്ഗമായും അനുഭവപ്പെടും. അവന്‍ മഗ്‌രിബില്‍ നിന്ന്‌ (പടിഞ്ഞാറു അതിര്‍ത്തിയില്‍ നിന്ന്‌) സംസാരിച്ചാല്‍ മശ്‌രിക്കില്‍ കേള്‍ക്കും. (പൂര്‍വ്വാതിര്‍ത്തിയില്‍ കേള്‍ക്കും). അവന്‍റെ ഒരു പാദം മഗ്‌രിബിലാണെങ്കില്‍ മറ്റെ പാദം മശ്‌രിഖിലായിരിക്കും. അവന്‍റെ പിന്നാലെ ഭൂമിയിലെ നിക്ഷേപങ്ങള്‍ പിന്തുടരും; റാണിയെ മറ്റു തേനീച്ചകള്‍ പിന്തുടരുന്നത്‌ പോലെ. അവന്‍റെ നെറ്റിയില്‍ 'ക.ഫ. റ' എന്ന്‌എഴുതിയിട്ടുണ്ടാകും. അക്ഷരജ്ഞാനമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അതുവായിക്കാന്‍ സാധിക്കും. അവന്‍ ആകാശത്തോടു മഴ വര്‍ഷിപ്പിക്കാന്‍ ആജ്ഞാപിച്ചാല്‍ ആകാശം മഴ വര്‍ഷിപ്പിക്കും. മരിച്ചവരെ ജീവിപ്പിക്കും. ഭൂമിയോട്‌ മുളപ്പിക്കാന്‍ പറഞ്ഞാല്‍ അതു മുളപ്പിക്കും... ഇങ്ങനെ നീണ്ടുപോകുന്നു ദജ്ജാലിനെക്കുറിച്ചുള്ള വിവരങ്ങള്‍. എന്നാല്‍ ഈയിടെയായി ദജ്ജാലിനെക്കുറിച്ചുള്ള പ്രസംഗങ്ങളും പ്രസ്താവനയും എല്ലാ മുസ്‌ലിം കക്ഷികളും ഉപേക്ഷിച്ച മട്ടാണ്.

ദജ്ജാലിനെപ്പറ്റി ഒരു വിവരണവും വിശുദ്ധ ഖുര്‍ആനില്‍ നമുക്ക്‌കാണാന്‍ സാദ്ധ്യമല്ല. പക്ഷേ, തള്ളാന്‍ പറ്റാത്തതും സത്യസന്ധരായ റാബിമാരാല്‍ നിവേദനം ചെയ്യപ്പെട്ടതുമായ ഹദീസ് നിവേദനങ്ങളില്‍ ദജ്ജാലിനെക്കുറിച്ചുള്ള വിവരണങ്ങള്‍ കാണാം. ദജ്ജാല്‍ ആരാണെന്നും അവരെ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കുമെന്നും അവരില്‍ നിന്ന്‌ എങ്ങനെ രക്ഷപ്രാപിക്കാന്‍ സാധിക്കുമെന്നും അതിനുള്ള പ്രതിവിധികള്‍ വല്ലതും ശ്രേഷ്ഠപ്രവാചകനായ മുഹമ്മദ്‌ മുസ്തഫാ (സ.അ) നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്നുമുള്ള കാര്യങ്ങള്‍ വളരെ ഹ്രസ്വമായി അനുവാചകരുടെ മുമ്പില്‍ അനാവരണം ചെയ്യാനുള്ളഒരു ശ്രമമാണ്‌ ഈ ലേഖനം.

ദജ്ജാലിനെക്കുറിച്ചുള്ള വിവരണങ്ങളൊക്കെ വളരെ സ്ഥിരീകരിക്കപ്പെട്ട ഹദീസുഗ്രന്ഥങ്ങളില്‍ ക്രോഡീകരിക്കപ്പെട്ട സംഗതികള്‍തന്നെയാണ്‌. ഈ വിവരങ്ങളെല്ലാം റസൂല്‍ തിരുമേനി(സ.അ)ക്ക്‌ അല്ലാഹു ദര്‍ശനങ്ങളില്‍ കാണിച്ചു കൊടുത്തതോ ദിവ്യവെളിപാടു മുഖേന അറിയിച്ചതോ ആവാം. പൊതുവില്‍ മുസ്‌ലിംകളുടെ വിശ്വാസം മേല്‍വിവരിച്ച ഗുണങ്ങളോടെ ഒരു ഭീകരസത്വം വെളിപ്പെടുമെന്നാണ്‌. അതു മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ക്കൊരു മഹാപരീക്ഷണവും വിപത്തുമായിരിക്കും. ഈ ദജ്ജാലിന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ആവുമ്പോള്‍ മുസ്‌ലിംകള്‍ ഇമാം മഹ്ദിയുടെ നേതൃത്വത്തില്‍ ഒരു പള്ളിയില്‍ പ്രാര്‍ത്ഥനാ നിരതരാവുകയും, അപ്പോള്‍, ദമാസ്കസിന്‍റെ കിഴക്ക്‌ ഭാഗത്തുള്ള മിനാരത്തില്‍ രണ്ടു മഞ്ഞപ്പുതപ്പുകള്‍ ധരിച്ചുകൊണ്ട്‌ രണ്ടായിരം വര്‍ഷങ്ങളായി ആകാശത്തിരിക്കുന്ന ഈസാ നബി ഇറങ്ങിവരികയും ചെയ്യുമെന്നാണ് മുസ്ലിം സങ്കല്‍പം. അങ്ങനെ ഈസാനബി ബാബുലുദ്ദില്‍ വെച്ചു ദജ്ജാലിനെ കൊല്ലും. ദജ്ജാല്‍ മസീഹിനെ കണ്ടാല്‍ ഉപ്പ്‌ വെള്ളത്തില്‍ അലിയുന്നത്പോലെ അലിഞ്ഞു പോകുമെന്നും പ്രവചനങ്ങളില്‍ ഉണ്ട്‌. ദജ്ജാലിന്‍റെ കഴുതയെക്കുറിച്ചും നീണ്ട വിവരണങ്ങള്‍‍ ഹദീസു ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ട്‌. അത്‌ എല്ലാ മൃഗങ്ങളോടും സാമ്യതയുള്ള ഒരു മൃഗമായിരിക്കും. അതിന്‍റെ ഭക്ഷണം അഗ്നിയായിരിക്കും. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ സഞ്ചരിക്കും. ജനങ്ങള്‍ അതിന്‍റെ വയറ്റിനകത്തായിരിക്കും സഞ്ചരിക്കുക. എന്നെല്ലാമാണ് വിവരണങ്ങള്‍. നബി (സ.അ) ഈ പ്രവചനം ചെയ്യുമ്പോള്‍ സാധാരണ സവാരിക്കായി മൃഗങ്ങളെയാണ്‌ ഉപയോഗിച്ചു കൊണ്ടിരുന്നത്‌. മൃഗങ്ങളുടെ പുറത്തിരുന്നാണ്‌ ജനങ്ങള്‍ സഞ്ചരിക്കുക‌. ആ സമ്പ്രദായത്തില്‍ നിന്ന്‌ മാറി മൃഗത്തിന്‍റെ വയറ്റിലായിരിക്കും സഞ്ചരിക്കുകയെന്നാണ്‌ ഇവിടെ പറയുന്നത്‌.

മസീഹിന്‍റെ അവതരണവുമായി ബന്ധപ്പെടുത്തി മറ്റു ചില സംഗതികള്‍ കൂടി ഹദീസ്‌ ഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിട്ടുണ്ട്‌. അതുംകൂടി ചേര്‍ത്ത്‌ പറ ഞ്ഞാലേ വിഷയത്തിന്‌ പൂര്‍ണ്ണത ലഭിക്കുകയുള്ളൂ. ഒറ്റനോട്ടത്തില്‍ ദജ്ജാലു മായി ബന്ധമില്ല എന്ന്‌ തോന്നുമെങ്കിലും ദജ്ജാലിന്‍റെ സിഫത്തുകളുമായി അതിന്‌ ധാരാളം ബന്ധമുണ്ട്‌. അതില്‍ ഏറ്റവും പ്രസക്തഭാഗം അദ്ദേഹം കുരിശു ഉടക്കുമെന്നും പന്നിയെകൊല്ലുമെന്നുള്ളതാണ്‌.

ഇനി നമുക്ക്‌ വിഷയത്തിലേക്ക്‌വരാം. ദജ്ജലിനെ തിരുമേനിക്ക്‌ അല്ലാഹു ഒന്നുകില്‍ ദര്‍ശനത്തില്‍ കാണിച്ചുകൊടുത്തതോ അല്ലെങ്കില്‍ വെളിപാടായി അറിയിച്ചുകൊടുത്തതോ ആകാം. അപ്പോള്‍ പ്രസ്തുത പ്രവചനങ്ങള് ‍ആലങ്കാരികമായി, സ്വപ്ന ശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കേണ്ടതുണ്ട്‌. അറബി ഭാഷയുടെ ഒരു മാഹാത്മ്യം, ഏതെങ്കിലും ഒരു വസ്തുവിന്‍റെ നാമത്ത അതിന്‍റെ ധാത്വര്‍ത്ഥത്തില്‍ നിന്നു തന്നെ ആ സാധനത്തിന്‍റെ ഗുണങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കും എന്നതാണ്‌. ഈ മാര്‍ഗ്ഗത്തില്‍ "ദജ്ജാല്‍" എന്ന വാക്കിനെ നമുക്കൊന്നു പരിശോധിക്കാം.

'ദജല' എന്ന ക്രിയയുടെ കര്‍തൃ വാചിയായ 'ദാജില്‍' എന്ന പദത്തില്‍ നിന്നാണ്‌ ദജ്ജാല്‍ എന്ന വാക്ക്‌ രൂപപ്പെട്ടത്‌. ഇതിന്‌, ധാരാളം കള്ളം പറയുന്നവന്‍, ധാരാളം ചായം തേക്കു ന്നവന്‍, ധാരാളം സഞ്ചരിക്കുന്നവന്‍, ധനവാന്‍, വമ്പിച്ച വര്‍ത്തക സംഘം എന്നൊക്കെ അര്‍ത്ഥം സിദ്ധിക്കുന്നു. ഈ വീക്ഷണത്തില്‍ നോക്കിയാല്‍ ദജ്ജാല്‍ ഒരു വ്യക്തിയല്ല ഒരുസമൂഹമാണെന്ന്‌ മനസ്സിലാകുന്നു. കച്ചവടച്ചരക്കുകളും പേറി ഭൂമി മുഴുവനും ചുറ്റി സഞ്ചരിക്കുന്ന ഒരു ജന സമൂഹമാണ്‌ ദജ്ജാല്‍ എന്നു കാണാം. കളവുപറയലും പ്രച്ഛന്ന മാക്കി അവതരിപ്പിക്കലും ഇവരില് ‍ദൃശ്യമായിരിക്കും. ലോകത്ത്‌ എല്ലായിടത്തും അവര്‍ സഞ്ചരിക്കും.

റസൂല്‍ തിരുമേനി (സ.അ) ദജ്ജാലിന്‍റെ കുഴപ്പത്തില്‍ നിന്ന്‌ രക്ഷ പ്പെടാനുള്ള ഒരു മാര്‍ഗ്ഗം, സൂറത്തുല്‍ കഹ്‌ഫിലെ ആദ്യത്തെ പത്ത്‌ സൂകതങ്ങള്‍ ഓതുകയാണെന്ന്‌ മുസ്‌ലിംകളെ താക്കീതു ചെയ്തിട്ടുണ്ട്‌. ഈ വാക്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചു നോക്കിയാല്‍ ഇവര്‍ ആരാണെന്ന്‌ മനസ്സിലാകും. പ്രസ്തുത ചനങ്ങളില്‍ ഇപ്രകാരം കാണാം:

"അല്ലാഹു തനിക്കായി ഒരു പുത്രനെ സ്വീകരിച്ചിരിക്കുന്നു എന്നു പറയുന്ന വര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്നതിന്‌ വേണ്ടിയാണ്‌ ഈ ഗ്രന്ഥം അവതരിപ്പിച്ചത്‌. അവര്‍ക്കോ അവരുടെ പിതാക്കള്‍ക്കോ അത്‌ സംബന്ധിച്ച്‌ യാതൊരുഅറിവുമില്ല. അവരുടെ വായകളില്‍ നിന്ന്‌ പുറപ്പെടുന്ന വാക്ക്‌ ഗുരുതരമായതാണ്‌. കളവല്ലാതെ അവര്‍ പറയുന്നില്ല." (അല്‍കഹ്ഫ്‌: 5,6)

ഈ വചനങ്ങളില്‍ നിന്നുതന്നെ ദജ്ജാലിന്‍റെ തനിനിറം നമുക്ക്‌ മനസ്സിലാകുന്നുണ്ട്‌. ഇനി വലതുകണ്ണ്‌ അന്ധമായിരിക്കുമെന്ന തിരുമേനിയുടെ (സ.അ) പ്രവചനം പരിശോധിച്ചാല്‍ പ്രസ്തുത കണ്ണ്‌ ആത്മീയമായ കണ്ണാണെന്ന്‌ മനസ്സിലാകുന്നു. വലതുഭാഗം ആത്മീയതയേയും ഇടത്‌ ഭാഗം ലൌകികതയേയു മാണ്‌ വിശുദ്ധഖുര്‍ആന്‍ സൂചിപ്പിക്കാറുള്ളത്‌. അപ്പോള്‍ പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ്‌ എന്നീ മൂന്നും ചേര്‍ന്നതാണ്‌ ദൈവം എന്ന സങ്കല്‍പം ആത്മീയ ദൃഷ്ടിക്ക്‌ അന്ധത ബാധിച്ചവര്‍ക്കേ വിശ്വസിക്കാന്‍ ആവുകയുള്ളൂ. ദജ്ജാലിന്‍റെ ഇടതു കണ്ണിന്‌ കൂടുതല്‍ തിളക്കമുണ്ടാകുമെന്ന്‌ പ്രവചനത്തില്‍ പറയപ്പെട്ടിരിക്കുന്നു. ഐഹിക ജീവിത വിഭവങ്ങള്‍ സമ്പാദിക്കുന്നതിലും അതിന്‍റെ പുരോഗതിക്കായി ഭൂമണ്ഡലത്തേയും സൌരയൂഥത്തേയും കടന്നുള്ള അവരുടെ അന്വേഷണ ദൃഷ്‌ടിയുടെ അതീവ തീഷ്ണതയെ ഈഒറ്റക്കണ്ണ്‌ പ്രയോഗം സൂചിപ്പിക്കുന്നു. മദ്ധ്യകാലംതൊട്ടു ആധുനിക കാലം വരെയുള്ള ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഈ ഗുണങ്ങള്‍ നമുക്ക്‌ കാണാം. ഭൌതിക ശാസ്ത്രീയ സാങ്കേതിക രംഗങ്ങളില്‍ അവര്‍ കൈവരിച്ച പുരോഗതി മഹത്തായതാണ്‌. യൂറോപ്പിന്‍റെ നവോത്ഥാനവും ഇസ്ലാമിക സംസ്കാരത്തിനേറ്റ അധഃപതനവും മനസ്സിലാക്കിയവര്‍ക്ക്‌ ദജ്ജാലിന്‍റെ ലോക വ്യാപനത്തെക്കുറിച്ചു ഗ്രഹിക്കാന്‍ പ്രയാസമില്ല. ലോകത്തിന്‍റെ സകല കോണുകളിലും ക്രിസ്തീയ മതവും അവരുടെ സംസ്കാരവും ഇരച്ചുകയറിക്കൊണ്ട്‌ ഒരു കാല്‍ മശ്‌രിഖിലും ഒരു കാല്‍ മഗ്‌രിബിലും എന്നപ്രവചനം സാര്‍ത്ഥകമാക്കി. അവര്‍ ഈസ്റ്റിന്ത്യാ കമ്പനി എന്ന കച്ചവട സംഘമായി കുറച്ചു പാതിരിമാരേയും കയറ്റിയാണ്‌ ഇന്ത്യയിലും എത്തിയത്‌ എന്ന കാര്യവും ശ്രദ്ധേയമാണല്ലോ. ഒന്ന്‌ മൂന്നാണെന്നും മൂന്ന്‌ ഒന്നാണെന്നുമുള്ള അയുക്തികവും വിചിത്രവുമായ വിശ്വാസം ലോകത്തുള്ള ഭൂരിപക്ഷ ജനങ്ങളിലും എത്തിക്കാനും അവരെക്കൊണ്ട്‌ അംഗീകരിപ്പിക്കാനും അവര്‍ക്ക്‌ സാധിച്ചു എന്നുള്ളത്‌ ഒരുചില്ലറ കാര്യമല്ല.  പതിനാറാം നൂറ്റാണ്ട്‌ മുതല്‍ ആരംഭിച്ച ദജ്ജാലിന്‍റെ ഈ വ്യാപനം പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേക്കും ഏതാണ്ടു പൂര്‍ണ്ണമായി. കാലുകള്‍ പശ്ചിമ പൂര്‍വ്വ ദിക്കുകളില്‍ ഉറപ്പിച്ച്കൊണ്ട്‌ അവര്‍ അലറിയടുത്ത നിമിഷങ്ങളില്‍ മക്കാ, മദീനകളിലും അവരുടെ കൊടി പാറിപ്പറപ്പിക്കാമെന്ന്‌ അവര്‍ വ്യാമോഹിച്ചു. പക്ഷേ, ദൈവിക വാഗ്ദാന പ്രകാരം മക്കാ മദീനകളെ അല്ലാഹു സംരക്ഷിക്കുകയായിരുന്നു. എഴുപതിനായിരം മുസ്‌ലിംകള്‍ ദജ്ജാലിനെ പിന്‍പറ്റുമെന്ന പ്രവചനവും മുസ്‌ലിംകളില്‍ പൂര്‍ത്തിയായി. ഇന്ന്‌ രാഷ്ട്രീയമായും മുസ്‌ലിം ഭരണകൂട ങ്ങള്‍ ഭൂരിഭാഗവും അവരുടെ ചട്ടുകങ്ങളാണ്‌. ഇനി മതപരമായി ചിന്തി ച്ചാലും ഈസാ നബിയെ (അ) ദൈവമാക്കുന്ന കാര്യത്തില്‍ ഒരു പക്ഷേ, ക്രിസ്ത്യാനികളേക്കാള്‍ മുസ്‌ലിംകള്‍ സംഭാവന നല്‍കിയോ എന്നു സംശയിക്കണം. ആലങ്കാരികമായി ഈസാ നബിയെ (അ) പറ്റി വിശുദ്ധ ഖുര്‍‌ആനില്‍ പറഞ്ഞ പല അത്ഭുത ദൃഷ്ടാന്തങ്ങള്‍ക്കും ജഡികമായ അര്‍ത്ഥകല്‍പന നല്‍കിയാണ്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്‌. അദ്ദേഹം രണ്ടായിരം വര്‍ഷങ്ങളായി ആകാശത്തില്‍ ദൈവത്തിന്‍റെ സമീപം ജീവിക്കുന്നു എന്നു ക്രിസ്ത്യാനികളെപ്പോലെ മുസ്‌ലിംകളും വിശ്വസിക്കുന്നു. അതുകൊണ്ടാണ്‌ എഴുപതിനായിരം മുസ്‌ലിംകള്‍ (ഈ സംഖ്യ ആധിക്യത്തെ കുറിക്കുന്നു) ദജ്ജാലിനെ പിന്‍പറ്റുമെന്ന്‌ ഹദീസുകളില്‍ പറയപ്പെട്ടത്‌. (തുടരും)

32 comments:

Salim PM said...

ദജ്ജാലിന്‍റെ ഇടതു കണ്ണിന്‌ കൂടുതല്‍ തിളക്കമുണ്ടാകുമെന്ന്‌ പ്രവചനത്തില്‍ പറയപ്പെട്ടിരിക്കുന്നു. ഐഹിക ജീവിത വിഭവങ്ങള്‍ സമ്പാദിക്കുന്നതിലും അതിന്‍റെ പുരോഗതിക്കായി ഭൂമണ്ഡലത്തേയും സൌരയൂഥത്തേയും കടന്നുള്ള അവരുടെ അന്വേഷണ ദൃഷ്‌ടിയുടെ അതീവ തീഷ്ണതയെ ഈഒറ്റക്കണ്ണ്‌ പ്രയോഗം സൂചിപ്പിക്കുന്നു.

Jazmikkutty said...

വളരെ ഉപകാരപ്രദമായ പോസ്റ്റ്,ഇവിടെ(വീട്ടില്‍)ഇതിനെ പറ്റി ഒരു ചര്‍ച്ച നടത്തിയിരുന്നു.അവസാനം ഇത് പോലെ ഒരു നിഗമനത്തില്‍ ആണ് ഞങ്ങളും എത്തിച്ചേര്‍ന്നത്.ബാല്യത്തില്‍ ഒരു സത്വത്തിന്റെ ചിത്രം ആയിരുന്നു മനസ്സില്‍..അത് നമ്മളെ പോലുള്ള മനുഷ്യര്‍ തന്നെയാണെന്ന് ഇപ്പോള്‍ തോന്നുന്നു..രണ്ടാം ഭാഗത്തിനായ് കാത്തിരിക്കുന്നു

Unknown said...

വളരെ വിഗ്നാനപ്രധമായ വിഷയ്ം താങള്‍ സൂചിപച്ച പൊലെ ദജ്ജാലിനെക്കുറിച്ചുള്ള പ്രസംഗങ്ങളും പ്രസ്താവനയും എല്ലാ മുസ്‌ലിം കക്ഷികളും ഉപേക്ഷിച്ച മട്ടാണ്.അടുത്ത ഭാഗം എത്രയും പെട്ടെന്ന് പൊസ്റ്റ് ചെയ്യുക.

നിരക്ഷരൻ said...

ദജ്ജാലിനെപ്പറ്റിയുള്ള വിശദമായ ഈ പോസ്റ്റിനും അതിന്റെ ലിങ്ക് തന്നതിനും നന്ദി കൽക്കീ.

Adam said...

Dear Brother. First of all let me apologies for writing this comment in English since I do not know how to write Malayalam here.
Your writings are informative & I do like to give a thought... Thank you very much for that.
But I cannot agree to the core & let me express my doubt as mentioned below.
It is very clear from Swahih Hadiths (the references I shall provide you soon since I am on a travel now) that 'Maseeh Dhajjal' will be a 'man' of 'shorter height' & 'curly hair'. How will you explain that to your theory.?
Also it says in the Hadiths that Dhajjal will rule the earth for 40 days (it can be 40 years since the hadith is not clear) & Allah (SWT) will give him the complete authority upon the nature (as the nature will obey to his commands as long as Allah wills).
Could you please put some light on the topic.?

abubacker said...

ദജ്ജാല്‍ എന്നത് താങ്കള്‍ പറയുന്നതു പോലെ ഒരു സാങ്കല്പിക ചിന്തയല്ല. അള്ളാഹുവിന്റെ റസൂല്‍ പറഞ്ഞതു പ്രകാരം ഈ ലോകത്ത് വരാനിരിക്കുന്ന ഒരു വ്യക്തിയാണ്.. അതുമായി ബന്ധപ്പെട്ട ഹദീസുകള്‍ ബലമില്ലാത്തതും ഒറ്റപ്പെട്ടതുമാണ് എന്നിങ്ങനെ ഹദീസുകളെയും ദജ്ജാലിനെയുംനിഷേധിക്കുന്നവരും ഉണ്ട് .ഈ രണ്ടു വിഭാഗത്തിന്റെമയും വാദങ്ങള്‍ ഫലത്തില്‍ ഒന്നുതന്നെയാണ്. രണ്ടു വിഭാഗവും സത്യത്തില്‍ നിന്ന് ബഹുദൂരം പിഴച്ചവരുമാണ്.

Salim PM said...

പ്രിയപ്പെട്ട അബൂബക്കര്‍,

ദജ്ജാല്‍ ഒരു സാങ്കല്പിക ചിന്തയാണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അല്ലഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞത് നൂറു ശതമാനവും പുലര്‍ന്നു എന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. ദജ്ജാല്‍ ഒരു വ്യക്തിയാണ് എന്ന താങ്കളുടെ ചിന്തയാണ് ഇതൊരു സാങ്കല്പിക കഥയാണെന്ന സംശയം ജനിപ്പിക്കുന്നത്

Anonymous said...

ദജ്ജാലിനെക്കുറിച്ച്‌ അനേകം വിശേഷണങ്ങള്‍ പരാമര്‍ശിക്കുന്ന നബിവചനങ്ങളുണ്ട്‌. അവന്റെ വലത്തേ കണ്ണ്‌ കുരുടും പുറത്തേക്ക്‌ തള്ളിയതും ഉണങ്ങിയ മുന്തിരി പോലുള്ളതുമാണ്‌. അതിന്‌ മുകളില്‍ കാഴ്‌ചയെ മറക്കുന്ന കട്ടിയേറിയ തൊലിയുണ്ട്‌. അവന്‍ ചുരുണ്ട മുടിയുള്ള ഒരു യുവാവാണ്‌. അവന്‍ ചുവന്ന ശരീരമുള്ളവനാണ്‌. അവന്‍ ഖസാഈ ഗോത്രത്തിലെ ഇബ്‌നുഖതന്‍ എന്നയാളോടു ഏറ്റവും സാദൃശ്യമുള്ളവനാണ്‌.

Anonymous said...

ഭൂമിയുടെ അതിര്‍ത്തിയില്‍ 'ഖാഫ്‌' എന്ന ഒരുപര്‍വ്വതനിരയുണ്ട്‌. അതിന്നപ്പുറം മറ്റൊരു ഭൂമിയുണ്ട്‌. അവിടെ ഒരു അജ്ഞാത സ്ഥലത്ത്‌ ഈ ദജ്ജാല്‍ എന്നു പറയുന്ന സത്ത്വം ചങ്ങലയാല്‍ബന്ധിതനാണ്‌....... ഇതും കൃസ്ത്യാനികളും തമ്മിൽ എന്ത് ബന്ധം?

Anonymous said...

ഇപ്പഴത്തെ കാലത്ത് ദജ്ജാലിറങ്ങിയാൽ വെടി കൊണ്ട് അരിപ്പയായത് തന്നെന!!

Unknown said...

ദജ്ജാല്‍ ഖാഫ് എന്ന മല നക്കി തീര്‍ക്കുമ്പോള്‍ വെള്ളിഴായ്ച്ച ജുമുആ നിസ്ക്കാരത്തിന്റെ ബാങ്ക് വിളിക്കും അപ്പോള്‍ ആ മല വീണ്ടും പഴയ രൂപത്തിലാകുമെന്നും ഞാന്‍ മുമ്പ് മദ്രസയില്‍ പഠിക്കുമ്പോള്‍ കേട്ടിട്ടുണ്ട്,അന്ന് അതൊരു കഥ കേള്‍ക്കുന്ന രൂപത്തില്‍ ആസ്വദിച്ചിരുന്നതല്ലാതെ അതിനെ കുറിച്ച് ചിന്തിക്കനൊന്നും പോയില്ല, പക്ഷെ പിന്നീട് ശരിയായ ദാജ്ജലിനെ കുറിച്ച് കേട്ടപ്പോയാണ് മനസ്സിലായത് ആ മല നക്കി ദാജ്ജലിനു ഒരിക്കലും ഇവിടേയ്ക്ക് വരാന്‍ കഴിയില്ല എന്ന് കാരണം ഇവിടെ ജുമുഅ നിസ്കാരം ഇപ്പോള്‍ പണ്ടെതെതിലും ഉഷാറായി നടക്കുന്നഉണ്ടല്ലോ...

Anonymous said...

ദജ്ജാൽ ഒരു മനുഷ്യൻ തന്നെയാണ് എന്ന പറയുന്ന സ്വഹീഹായ ധാരാളം ഹദീസുകൾ ഉണ്ട്.
കൂടാതെ നബി തങ്ങളുടെ കാലത്ത് തമീമുദ്ദാരി (റ ) എന്നാ സ്വഹാബി കണ്ടു എന്ന് പറഞ്ഞപ്പോൾ തങ്ങള് അതങ്ഗീകരിക്കുകയും ചെയ്തു എന്നും സ്വഹീഹായ ഹദീസുകളിൽ ഉണ്ട്

Malappuram said...
This comment has been removed by the author.
Malappuram said...
This comment has been removed by the author.
Malappuram said...

ഇപ്പോൾ നമ്മുടെ പ്രധാനമന്ത്രി എല്ലാ പൗരന്മാരുടെയും ബയോഡാറ്റ ഒറ്റിക്കൊടുത്ത സ്ഥിതിക്ക് ! ആഗോള മുതലാളിമാർക്ക് ഒതുക്കേണ്ടവരെ വല്ല വൈറസും കൊടുത്തു കൊന്നാൽ ഈസിയായിട്ടു ദജ്ജാലാലിനു ആളെ പറ്റിച്ചു നടക്കാം ! അതിനു സൂപ്പർ ഐഡിയ ഈസാനബി ജീവിച്ചിരിക്കുന്നു എന്ന് കരുതുന്ന ആളുകളെ വൈറസ് കയറ്റി തീർക്കുക ! ഒറ്റയടിക്ക് തീര്കുമ്പോ ജനങ്ങൾ അൽ കഹഫ് സൂറത്തു മറന്നോളും !

Ali Akbar said...

ജിന്നുകൾക്കിടയിലെ ഫിത്നനക്കാരൻ ഇബ്ലീസ് ആണെകിൽ മനുഷ്യർക്കിടയിൽ ദജ്ജാലും

Unknown said...

ഇസ്രായേൽ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദജ്ജാലിനെ ഇന്നത്തെ ലോകം പൂമാലയിട്ട് സ്വീകരിക്കുകയേ ഉള്ളൂ.
കാരണം അയാളെ അനുഗമിക്കുക ഇഷ്ട ഫുട്ബോൾമാരും സിനിമാ താരങ്ങളുമായിരിക്കും...

Unknown said...

ഇസ്രായേൽ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദജ്ജാലിനെ ഇന്നത്തെ ലോകം പൂമാലയിട്ട് സ്വീകരിക്കുകയേ ഉള്ളൂ.
കാരണം അയാളെ അനുഗമിക്കുക ഇഷ്ട ഫുട്ബോൾമാരും സിനിമാ താരങ്ങളുമായിരിക്കും...

Anonymous said...

ആരാണ് ദജ്ജാൽ എന്നതിനെക്കുറിച്ച് ചിന്തിയ്ക്കുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന ഉത്തരം ഭൗതികതയെ സ്നേഹിയ്ക്കുന്ന പാശ്ചാത്യരാണ്. അത് ഒരു പരിധിവരെ ശരിയായിരിയ്ക്കാം. അതിനപ്പുറത്തുള്ള വസ്തുതയിലേയ്ക്ക് നമ്മുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. എല്ലാ പാശ്ചാത്യരും ഈ ഗണത്തിൽ വരില്ല.കൂടുതൽ മനസ്സിലായ്ക്ക്ക്കാൻ youtube ൽ illuminate എന്ന് സെർച്ച് ചെയ്യുക. ഉത്തരം കിട്ടും.

Unknown said...

പരായപ്പെടുന്ന യുദ്ധം ഈസ നബിയുമായിട്ടാണ്.....അതായത് ക്രിസ്താനികൾ ആരാധിക്കുന്ന യേശു ....അവര്ക് അത് അവരുടെ യുദ്ധം ആണ്....അതിന് വേണ്ടിയാണ് ഗർഖദ് എന്ന മരം അവർ നട്ട് പിടിപ്പിക്കുന്നത്....

ഇന്ദ്രന്‍ said...

"ഭൂമിയുടെ അതിര്‍ത്തിയില്‍ 'ഖാഫ്‌' എന്ന ഒരുപര്‍വ്വതനിരയുണ്ട്‌. അതിന്നപ്പുറം മറ്റൊരു ഭൂമിയുണ്ട്‌. അവിടെ ഒരു അജ്ഞാത സ്ഥലത്ത്‌ ഈ ദജ്ജാല്‍ എന്നു പറയുന്ന സത്ത്വം ചങ്ങലയാല്‍ബന്ധിതനാണ്‌. "

വിലപ്പെട്ട വാചകങ്ങള്‍.
ഈ വാചകങ്ങള്‍ എവിടെനിന്നും എടുത്ത് ഇദ്ധരിച്ചതാണ്?
ദയവായി ഉത്തരം തന്നു സഹായിക്കുക.

അപ്പു said...

ക ഫ റ എന്താണ് അർത്ഥമാക്കുന്നത്

Unknown said...

ബാങ്ക് വിളിക്കുമ്പോൾ അല്ല ജുമുഅ ക്ക് പള്ളിയിൽ എത്തിയ ആളുകൾ സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യുമ്പോൾ

Unknown said...

സത്യത്തെ മറക്കുന്നവൻ എന്നാവാൻ സാത്യത

Unknown said...

ബാങ്ക് വിളിക്കുമ്പോൾ അല്ല ജുമുഅ ക്ക് പള്ളിയിൽ എത്തിയ ആളുകൾ സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യുമ്പോൾ . അൻവർ ഇ എം

ഹാഷിം said...

കൊറോണ കാരണം ജും ആ പല പള്ളികളിലും നിറുത്തുന്നു.

Anonymous said...

ദജ്ജാല്‍

ദജ്ജാല്‍ എന്ന ഭീകര സത്വത്തെക്കുറിച്ചു കേള്‍ക്കാത്തവര്‍ മുസ്‌ലിംകളില്‍ ചുരുക്കമയിരിക്കും. പഴയകാല വയള് (മതപ്രസംഗം) കളില്‍ ദജ്ജാല്‍ ഒരു മുഖ്യ വിഷയമായിരുന്നു. ഭൂമിയുടെ അതിര്‍ത്തിയില്‍ 'ഖാഫ്‌' എന്ന ഒരുപര്‍വ്വതനിരയുണ്ട്‌. അതിന്നപ്പുറം മറ്റൊരു ഭൂമിയുണ്ട്‌. അവിടെ ഒരു അജ്ഞാത സ്ഥലത്ത്‌ ഈ ദജ്ജാല്‍ എന്നു പറയുന്ന സത്ത്വം ചങ്ങലയാല്‍ബന്ധിതനാണ്‌. ആ സത്ത്വത്തിന്‍റെ നെഞ്ചില്‍ പര്‍വ്വത സമാനമായ വലിയ ഒരു കല്ല് വെച്ചിരിക്കുകയാണ്‌. മലയുടെ ഭാരം കൊണ്ട്‌ അവന്‌ നിവര്‍ന്നുനില്‍ക്കാന്‍ സാദ്ധ്യമല്ല. മൂര്‍ച്ചയുള്ള അതിന്‍റെ നാവുകൊണ്ട്‌ ഈ മല അവന്‍ നക്കിക്കൊണ്ടേ ഇരിക്കുന്നു. അതു ഒരാഴ്ചക്കൊണ്ടു അവന്‍ നക്കിതീര്‍ക്കും. അപ്പോഴേക്കും തല്‍സ്ഥാനത്ത്‌ വേറെ മല രൂപപ്പെടും. ആ മല രൂപപ്പെടാനുള്ള കാരണം വെള്ളിയാഴ്ച മുസ്ളിംകള്‍ സൂറത്തുല്‍ കഹഫ് ഓതുന്നതാണ്‌. ലോകാവസാനം അടുക്കുമ്പോള്‍ മുസ്ലിംകള്‍ അധഃപതിച്ച് അവരുടെ സമ്പ്രദായങ്ങളില്‍ നിന്നൊക്കെ അകന്ന്‌ ജീവിക്കാന്‍ തുടങ്ങിയാല്‍ അവന്‍ ചങ്ങലപൊട്ടിച്ച്‌ ഭൂലോകത്ത്‌ താണ്ഡവം ആരംഭിക്കാന്‍ തുടങ്ങും. അവന്‍ ഒറ്റക്കണ്ണനായിരിക്കും. വലതുകണ്ണ്‌ അന്ധമായിരിക്കും. ഇടത്‌ കണ്ണിന്‌കൂടുതല്‍ പ്രകാശം ഉണ്ടായിരിക്കും. അവന്‍റെ പക്കല്‍ അപ്പത്തിന്‍റെ മലകളും മദ്യത്തിന്‍റെ അരുവികളും ഉണ്ടാകും. വലതു കൈയില്‍ നരകവും ഇടതു കൈയില്‍ സ്വര്‍ഗ്ഗവും ഉണ്ടാകും. വിശ്വാസികള്‍ക്ക്‌ അവന്‍റെ സ്വര്‍ഗ്ഗം നരകമായും നരകം സ്വര്‍ഗ്ഗമായും അനുഭവപ്പെടും. അവന്‍ മഗ്‌രിബില്‍ നിന്ന്‌ (പടിഞ്ഞാറു അതിര്‍ത്തിയില്‍ നിന്ന്‌) സംസാരിച്ചാല്‍ മശ്‌രിക്കില്‍ കേള്‍ക്കും. (പൂര്‍വ്വാതിര്‍ത്തിയില്‍ കേള്‍ക്കും). അവന്‍റെ ഒരു പാദം മഗ്‌രിബിലാണെങ്കില്‍ മറ്റെ പാദം മശ്‌രിഖിലായിരിക്കും. അവന്‍റെ പിന്നാലെ ഭൂമിയിലെ നിക്ഷേപങ്ങള്‍ പിന്തുടരും; റാണിയെ മറ്റു തേനീച്ചകള്‍ പിന്തുടരുന്നത്‌ പോലെ. അവന്‍റെ നെറ്റിയില്‍ 'ക.ഫ.റ' എന്ന്‌എഴുതിയിട്ടുണ്ടാകും. അക്ഷരജ്ഞാനമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അതുവായിക്കാന്‍ സാധിക്കും. അവന്‍ ആകാശത്തോടു മഴ വര്‍ഷിപ്പിക്കാന്‍ ആജ്ഞാപിച്ചാല്‍ ആകാശം മഴ വര്‍ഷിപ്പിക്കും. മരിച്ചവരെ ജീവിപ്പിക്കും. ഭൂമിയോട്‌ മുളപ്പിക്കാന്‍ പറഞ്ഞാല്‍ അതു മുളപ്പിക്കും...
ഇങ്ങനെ നീണ്ടുപോകുന്നു ദജ്ജാലിനെക്കുറിച്ചുള്ള വിവരങ്ങള്‍. എന്നാല്‍ ഈയിടെയായി ദജ്ജാലിനെക്കുറിച്ചുള്ള പ്രസംഗങ്ങളും പ്രസ്താവനയും എല്ലാ മുസ്‌ലിം കക്ഷികളും ഉപേക്ഷിച്ച മട്ടാണ്.

ദജ്ജാലിനെപ്പറ്റി ഒരു വിവരണവും വിശുദ്ധ ഖുര്‍ആനില്‍ നമുക്ക്‌കാണാന്‍ സാദ്ധ്യമല്ല. പക്ഷേ, തള്ളാന്‍ പറ്റാത്തതും സത്യസന്ധരായ റാബിമാരാല്‍ നിവേദനം ചെയ്യപ്പെട്ടതുമായ ഹദീസ് നിവേദനങ്ങളില്‍ ദജ്ജാലിനെക്കുറിച്ചുള്ള വിവരണങ്ങള്‍ കാണാം. ദജ്ജാല്‍ ആരാണെന്നും അവരെ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കുമെന്നും അവരില്‍ നിന്ന്‌ എങ്ങനെ രക്ഷപ്രാപിക്കാന്‍ സാധിക്കുമെന്നും അതിനുള്ള പ്രതിവിധികള്‍ വല്ലതും ശ്രേഷ്ഠപ്രവാചകനായ മുഹമ്മദ്‌ മുസ്തഫാ (സ.അ) നിര്‍ദ്ദേശിച്ചിട്ടുണ്ടോ എന്നുമുള്ള കാര്യങ്ങള്‍ വളരെ ഹ്രസ്വമായി അനുവാചകരുടെ മുമ്പില്‍ അനാവരണം ചെയ്യാനുള്ളഒരു ശ്രമമാണ്‌ ഈ ലേഖനം.

ദജ്ജാലിനെക്കുറിച്ചുള്ള വിവരണങ്ങളൊക്കെ വളരെ സ്ഥിരീകരിക്കപ്പെട്ട ഹദീസുഗ്രന്ഥങ്ങളില്‍ ക്രോഡീകരിക്കപ്പെട്ട സംഗതികള്‍തന്നെയാണ്‌. ഈ വിവരങ്ങളെല്ലാം റസൂല്‍ തിരുമേനി(സ.അ)ക്ക്‌ അല്ലാഹു ദര്‍ശനങ്ങളില്‍ കാണിച്ചു കൊടുത്തതോ ദിവ്യവെളിപാടു മുഖേന അറിയിച്ചതോ ആവാം. പൊതുവില്‍ മുസ്‌ലിംകളുടെ വിശ്വാസം മേല്‍വിവരിച്ച ഗുണങ്ങളോടെ ഒരു ഭീകരസത്വം വെളിപ്പെടുമെന്നാണ്‌. അതു മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ക്കൊരു മഹാപരീക്ഷണവും വിപത്തുമായിരിക്കും. ഈ ദജ്ജാലിന്‍റെ ഉപദ്രവം സഹിക്കവയ്യാതെ ആവുമ്പോള്‍ മുസ്‌ലിംകള്‍ ഇമാം മഹ്ദിയുടെ നേതൃത്വത്തില്‍ ഒരു പള്ളിയില്‍ പ്രാര്‍ത്ഥനാ നിരതരാവുകയും, അപ്പോള്‍ ദമാസ്കസിന്‍റെ കിഴക്ക്‌ ഭാഗത്തുള്ള മിനാരത്തില്‍ രണ്ടു മഞ്ഞപ്പുതപ്പുകള്‍ ധരിച്ചുകൊണ്ട്‌ രണ്ടായിരം വര്‍ഷങ്ങളായി ആകാശത്തിരിക്കുന്ന ഈസാ നബി ഇറങ്ങിവരികയും ചെയ്യുമെന്നാണ് മുസ്ലിം സങ്കല്‍പം. അങ്ങനെ ഈസാനബി ബാബുലുദ്ദില്‍ വെച്ചു ദജ്ജാലിനെ കൊല്ലും. ദജ്ജാല്‍ മസീഹിനെ കണ്ടാല്‍ ഉപ്പ്‌ വെള്ളത്തില്‍ അലിയുന്നത്പോലെ അലിഞ്ഞു പോകുമെന്നും പ്രവചനങ്ങളില്‍ ഉണ്ട്‌. ദജ്ജാലിന്‍റെ കഴുതയെക്കുറിച്ചും നീണ്ട വിവരണങ്ങള്‍ള്‍‍ ഹദീസു ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ട്‌. അത്‌ എല്ലാ മൃഗങ്ങളോടും സാമ്യതയുള്ള ഒരു മൃഗമായിരിക്കും. അതിന്‍റെ ഭക്ഷണം അഗ്നിയായിരിക്കും. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ സഞ്ചരിക്കും. ജനങ്ങള്‍ അതിന്‍റെ വയറ്റിനകത്തായിരിക്കും സഞ്ചരിക്കുക. എന്നെല്ലാമാണ് വിവരണങ്ങള്‍. നബി (സ.അ) ഈ പ്രവചനം ചെയ്യുമ്പോള്‍ സാധാരണ സവാരിക്കായി മൃഗങ്ങളെയാണ്‌ ഉപയോഗിച്ചു കൊണ്ടിരുന്നത്‌. മൃഗങ്ങളുടെ പുറത്തിരുന്നാണ്‌ ജനങ്ങള്‍ സഞ്ചരിക്കുക‌. ആ സമ്പ്രദായത്തില്‍ നിന്ന്‌ മാറി മൃഗത്തിന്‍റെ വയറ്റിലായിരിക്കും സഞ്ചരിക്കുകയെന്നാണ്‌ ഇവിടെ പറയുന്നത്‌.

Anonymous said...

മസീഹിന്‍റെ അവതരണവുമായി ബന്ധപ്പെടുത്തി മറ്റു ചില സംഗതികള്‍ കൂടി ഹദീസ്‌ ഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിട്ടുണ്ട്‌. അതുംകൂടി ചേര്‍ത്ത്‌ പറഞ്ഞാലേ വിഷയത്തിന്‌ പൂര്‍ണ്ണത ലഭിക്കുകയുള്ളൂ. ഒറ്റനോട്ടത്തില്‍ ദജ്ജാലു മായി ബന്ധമില്ല എന്ന്‌ തോന്നുമെങ്കിലും ദജ്ജാലിന്‍റെ സിഫത്തുകളുമായി അതിന്‌ ധാരാളം ബന്ധമുണ്ട്‌. അതില്‍ ഏറ്റവും പ്രസക്തഭാഗം അദ്ദേഹം കുരിശു ഉടക്കുമെന്നും പന്നിയെകൊല്ലുമെന്നുള്ളതാണ്‌.

ഇനി നമുക്ക്‌ വിഷയത്തിലേക്ക്‌വരാം. ദജ്ജലിനെ തിരുമേനിക്ക്‌ അല്ലാഹു ഒന്നുകില്‍ ദര്‍ശനത്തില്‍ കാണിച്ചുകൊടുത്തതോ അല്ലെങ്കില്‍ വെളിപാടായി അറിയിച്ചുകൊടുത്തതോ ആകാം. അപ്പോള്‍ പ്രസ്തുത പ്രവചനങ്ങൾ ‍ആലങ്കാരികമായി, സ്വപ്ന ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കേണ്ടതുണ്ട്‌. അറബി ഭാഷയുടെ ഒരു മാഹാത്മ്യം, ഏതെങ്കിലും ഒരു വസ്തുവിന്‍റെ നാമത്തെ അതിന്‍റെ ധാത്വര്‍ത്ഥത്തില്‍ നിന്നു തന്നെ ആ സാധനത്തിന്‍റെ ഗുണങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കും എന്നതാണ്‌. ഈ മാര്‍ഗ്ഗത്തില്‍ "ദജ്ജാല്‍" എന്ന വാക്കിനെ നമുക്കൊന്നു പരിശോധിക്കാം.

'ദജല' എന്ന ക്രിയയുടെ കര്‍തൃ വാചിയായ 'ദാജില്‍' എന്ന പദത്തില്‍ നിന്നാണ്‌ ദജ്ജാല്‍ എന്ന വാക്ക്‌ രൂപപ്പെട്ടത്‌. ഇതിന്‌, ധാരാളം കള്ളം പറയുന്നവന്‍, ധാരാളം ചായം തേക്കുന്നവന്‍, ധാരാളം സഞ്ചരിക്കുന്നവന്‍, ധനവാന്‍, വമ്പിച്ച വര്‍ത്തക സംഘം എന്നൊക്കെ അര്‍ത്ഥം സിദ്ധിക്കുന്നു. ഈ വീക്ഷണത്തില്‍ നോക്കിയാല്‍ ദജ്ജാല്‍ ഒരു വ്യക്തിയല്ല ഒരുസമൂഹമാണെന്ന്‌ മനസ്സിലാകുന്നു. കച്ചവടച്ചരക്കുകളും പേറി ഭൂമി മുഴുവനും ചുറ്റി സഞ്ചരിക്കുന്ന ഒരു ജന സമൂഹമാണ്‌ ദജ്ജാല്‍ എന്നു കാണാം. കളവുപറയലും പ്രച്ഛന്നമാക്കി അവതരിപ്പിക്കലും ഇവരിൽ ‍ദൃശ്യമായിരിക്കും. ലോകത്ത്‌ എല്ലായിടത്തും അവര്‍ സഞ്ചരിക്കും.

Anonymous said...

റസൂല്‍ തിരുമേനി (സ.അ) ദജ്ജാലിന്‍റെ കുഴപ്പത്തില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള ഒരു മാര്‍ഗ്ഗം, സൂറത്തുല്‍ കഹ്‌ഫിലെ ആദ്യത്തെ പത്ത്‌ സൂകതങ്ങള്‍ ഓതുകയാണെന്ന്‌ മുസ്‌ലിംകളെ താക്കീതു ചെയ്തിട്ടുണ്ട്‌. ഈ വാക്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചു നോക്കിയാല്‍ ഇവര്‍ ആരാണെന്ന്‌ മനസ്സിലാകും. പ്രസ്തുത വചനങ്ങളിൽ ഇപ്രകാരം കാണാം:

"അല്ലാഹു തനിക്കായി ഒരു പുത്രനെ സ്വീകരിച്ചിരിക്കുന്നു എന്നു പറയുന്ന വര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുന്നതിന്‌ വേണ്ടിയാണ്‌ ഈ ഗ്രന്ഥം അവതരിപ്പിച്ചത്‌. അവര്‍ക്കോ അവരുടെ പിതാക്കള്‍ക്കോ അത്‌ സംബന്ധിച്ച്‌ യാതൊരുഅറിവുമില്ല. അവരുടെ വായകളില്‍ നിന്ന്‌ പുറപ്പെടുന്ന വാക്ക്‌ ഗുരുതരമായതാണ്‌. കളവല്ലാതെ അവര്‍ പറയുന്നില്ല." (അല്‍കഹഫ് 5,6)

ഈ വചനങ്ങളില്‍ നിന്നുതന്നെ ദജ്ജാലിന്‍റെ തനിനിറം നമുക്ക്‌ മനസ്സിലാകുന്നുണ്ട്‌. ഇനി വലതുകണ്ണ്‌ അന്ധമായിരിക്കുമെന്ന തിരുമേനിയുടെ (സ.അ) പ്രവചനം പരിശോധിച്ചാല്‍ പ്രസ്തുത കണ്ണ്‌ ആത്മീയമായ കണ്ണാണെന്ന്‌ മനസ്സിലാകുന്നു. വലതുഭാഗം ആത്മീയതയേയും ഇടത്‌ ഭാഗം ലൌകികതയേയുമാണ്‌ വിശുദ്ധഖുര്‍ആന്‍ സൂചിപ്പിക്കാറുള്ളത്‌. അപ്പോള്‍ പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ്‌ എന്നീ മൂന്നും ചേര്‍ന്നതാണ്‌ ദൈവം എന്ന സങ്കല്‍പം ആത്മീയ ദൃഷ്ടിക്ക്‌ അന്ധത ബാധിച്ചവര്‍ക്കേ വിശ്വസിക്കാന്‍ ആവുകയുള്ളൂ. ദജ്ജാലിന്‍റെ ഇടതു കണ്ണിന്‌ കൂടുതല്‍ തിളക്കമുണ്ടാകുമെന്ന്‌ പ്രവചനത്തില്‍ പറയപ്പെട്ടിരിക്കുന്നു. ഐഹിക ജീവിത വിഭവങ്ങള്‍ സമ്പാദിക്കുന്നതിലും അതിന്‍റെ പുരോഗതിക്കായി ഭൂമണ്ഡലത്തേയും സൌരയൂഥത്തേയും കടന്നുള്ള അവരുടെ അന്വേഷണ ദൃഷ്‌ടിയുടെ അതീവ തീഷ്ണതയെ ഈഒറ്റക്കണ്ണ്‌ പ്രയോഗം സൂചിപ്പിക്കുന്നു. മദ്ധ്യകാലംതൊട്ടു ആധുനിക കാലം വരെയുള്ള ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഈ ഗുണങ്ങള്‍ നമുക്ക്‌ കാണാം. ഭൌതിക ശാസ്ത്രീയ സാങ്കേതിക രംഗങ്ങളില്‍ അവര്‍ കൈവരിച്ച പുരോഗതി മഹത്തായതാണ്‌. യൂറോപ്പിന്‍റെ നവോത്ഥാനവും ഇസ്ലാമിക സംസ്കാരത്തിനേറ്റ അധഃപതനവും മനസ്സിലാക്കിയവര്‍ക്ക്‌ ദജ്ജാലിന്‍റെ ലോക വ്യാപനത്തെക്കുറിച്ചു ഗ്രഹിക്കാന്‍ പ്രയാസമില്ല. ലോകത്തിന്‍റെ സകല കോണുകളിലും ക്രിസ്തീയ മതവും അവരുടെ സംസ്കാരവും ഇരച്ചുകയറിക്കൊണ്ട്‌ ഒരു കാല്‍ മശ്‌രിഖിലും ഒരു കാല്‍ മഗ്‌രിബിലും എന്നപ്രവചനം സാര്‍ത്ഥകമാക്കി. അവര്‍ ഈസ്റ്റിന്ത്യാ കമ്പനി എന്ന കച്ചവട സംഘമായി കുറച്ചു പാതിരിമാരേയും കയറ്റിയാണ്‌ ഇന്ത്യയിലും എത്തിയത്‌ എന്ന കാര്യവും ശ്രദ്ധേയമാണല്ലോ. ഒന്ന്‌ മൂന്നാണെന്നും മൂന്ന്‌ ഒന്നാണെന്നുമുള്ള അയുക്തികവും വിചിത്രവുമായ വിശ്വാസം ലോകത്തുള്ള ഭൂരിപക്ഷ ജനങ്ങളിലും എത്തിക്കാനും അവരെക്കൊണ്ട്‌ അംഗീകരിപ്പിക്കാനും അവര്‍ക്ക്‌ സാധിച്ചു എന്നുള്ളത്‌ ഒരുചില്ലറ കാര്യമല്ല. പതിനാറാം നൂറ്റാണ്ട്‌ മുതല്‍ ആരംഭിച്ച ദജ്ജാലിന്‍റെ ഈ വ്യാപനം പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേക്കും ഏതാണ്ടു പൂര്‍ണ്ണമായി. കാലുകള്‍ പശ്ചിമ പൂര്‍വ്വ ദിക്കുകളില്‍ ഉറപ്പിച്ച്കൊണ്ട്‌ അവര്‍ അലറിയടുത്ത നിമിഷങ്ങളില്‍ മക്കാ, മദീനകളിലും അവരുടെ കൊടി പാറിപ്പറപ്പിക്കാമെന്ന്‌ അവര്‍ വ്യാമോഹിച്ചു. പക്ഷേ, ദൈവിക വാഗ്ദാന പ്രകാരം മക്കാ മദീനകളെ അല്ലാഹു സംരക്ഷിക്കുകയായിരുന്നു. എഴുപതിനായിരം മുസ്‌ലിംകള്‍ ദജ്ജാലിനെ പിന്‍പറ്റുമെന്ന പ്രവചനവും മുസ്‌ലിംകളില്‍ പൂര്‍ത്തിയായി. ഇന്ന്‌ രാഷ്ട്രീയമായും മുസ്‌ലിം ഭരണകൂടങ്ങള്‍ ഭൂരിഭാഗവും അവരുടെ ചട്ടുകങ്ങളാണ്‌. ഇനി മതപരമായി ചിന്തിച്ചാലും ഈസാ നബിയെ (അ) ദൈവമാക്കുന്ന കാര്യത്തില്‍ ഒരു പക്ഷേ, ക്രിസ്ത്യാനികളേക്കാള്‍ മുസ്‌ലിംകള്‍ സംഭാവന നല്‍കിയോ എന്നു സംശയിക്കണം. ആലങ്കാരികമായി ഈസാ നബിയെ (അ) പറ്റി വിശുദ്ധ ഖുര്‍‌ആനില്‍ പറഞ്ഞ പല അത്ഭുത ദൃഷ്ടാന്തങ്ങള്‍ക്കും ജഡികമായ അര്‍ത്ഥകല്‍പന നല്‍കിയാണ്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്‌. അദ്ദേഹം രണ്ടായിരം വര്‍ഷങ്ങളായി ആകാശത്തില്‍ ദൈവത്തിന്‍റെ സമീപം ജീവിക്കുന്നു എന്നു ക്രിസ്ത്യാനികളെപ്പോലെ മുസ്‌ലിംകളും വിശ്വസിക്കുന്നു. അതുകൊണ്ടാണ്‌ എഴുപതിനായിരം മുസ്‌ലിംകള്‍ (ഈ സംഖ്യ ആധിക്യത്തെ കുറിക്കുന്നു) ദജ്ജാലിനെ പിന്‍പറ്റുമെന്ന്‌ ഹദീസുകളില്‍ പറയപ്പെട്ടത്‌.

Unknown said...

ദജ്ജാലിനെ ആദ്യമായി നേരിൽകണ്ട സ്വഹാബി ആര് ?

Unknown said...

ദജ്ജാലിനെ ആദ്യമായി നേരിൽകണ്ട സ്വഹാബി ആര് ?

Unknown said...

"ദജ്ജാലിന്‍റെ കഴുതയെക്കുറിച്ചും നീണ്ട വിവരണങ്ങള്‍‍ ഹദീസു ഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിട്ടുണ്ട്‌. അത്‌ എല്ലാ മൃഗങ്ങളോടും സാമ്യതയുള്ള ഒരു മൃഗമായിരിക്കും. അതിന്‍റെ ഭക്ഷണം അഗ്നിയായിരിക്കും. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ സഞ്ചരിക്കും. ജനങ്ങള്‍ അതിന്‍റെ വയറ്റിനകത്തായിരിക്കും സഞ്ചരിക്കുക."ദജ്ജാലിന്റെ കഴുത എന്ന് ഉദ്ദേശിച്ചത് തീവണ്ടി ആണ്. ജനങ്ങൾ അതിന്റെ അകത്തായിരിക്കും സഞ്ചരിക്കുക.