ആദമിന്റെ ചരിത്രം അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഉദ്ധരിക്കുന്നത് റസൂല്‍ തിരുമേനിയുടെ അവതരണൊദ്ദേശ്യത്തെയും മറ്റും മനസ്സിലാക്കിത്തരുന്ന സന്ദര്‍ഭത്തിലാണ്. കാരണം അല്ലാഹും മുഹമ്മദ് നബിക്കു മുമ്പ് വല്ല പ്രവാചകന്മാരെയും അയച്ചിട്ടുണ്ടൊ എന്ന അനുവാചകരുടെ സംശയ നിവാരണം കൂടി കണക്കിലെടുത്തു കൊണ്ടാണ് ഈ ചരിത്രത്തിന്റെ ആരംഭം വിവരിച്ചിരിക്കുന്നത്.
ഇവിടെ ആദമിനെ ഖലീഫയായി നിയോഗിക്കുന്നു എന്നതിന്റെ ഉദ്ദേശ്യം ആദം നിയോഗിക്കപ്പെട്ട ആ ജനത ഒരു ശരീഅത്തിനും വഴങ്ങാത്ത പ്രാകൃത ജീവിതം നയിച്ചവരായിരുന്നു. അവരില്‍ നിന്നു പ്രവാചകനാകാന്‍ യോഗ്യനായ ഒരാളെ അല്ലാഹു പ്രതിനിധിയായി നിയോഗിക്കുകയായിരുന്നു. നിയ ന്ത്രണമോ വിധിവിലക്കുകളോ ഇല്ലാതെ സ്വതന്ത്രമായി ജീവിക്കുന്ന ഒരു സമൂഹത്തെ ഒരു സവിശേഷ നിമയ വ്യവസ്ഥയ്ക്ക് വിധേയമാക്കുമ്പോള്‍ അവിടെ നടക്കുന്ന വിപരീത സാഹചര്യങ്ങളാണ് മലക്കുകളുടെ സംസാരത്തില്‍ നിന്നു വ്യക്തമാകുന്നത്. അതായത്, ഒരു പുതിയ വ്യവസ്ഥ വരുമ്പോള്‍ അതിനു ചട്ടക്കൂടുകളും അതിര്‍വരമ്പുകളും ഉണ്ടായിവരും. അങ്ങനെ വരുമ്പോള്‍ താളം തെറ്റിയ ഒരു സമൂഹത്തില്‍ ഉണ്ടാകുന്ന പ്രതിലോമ കരമായ വിപ്ലവത്തെയാണ് മലക്കുകള്‍ ദര്‍ശിക്കുന്നത് എങ്കില്‍ അതു മുഖേന സംജാതമാകുന്ന സല്ഫലങ്ങളെയാണ് അല്ലാഹു വിലയിരുത്തുന്നത്. പഴയ സംസ്കൃതിയുടെ തിരസ്ക്കാരവും പുതിയ സംസ്കൃതിയുടെ നിര്‍മ്മിതിയുമാണ് ആദം നബിയുടെ നിയോഗം മൂലം അല്ലാഹു ഉദ്ദേശിക്കുന്നത്. മനുഷ്യസൃഷ്ടിപ്പിന്റെ തന്നെ ആകത്തുക ദൈവിക ഗുണങ്ങളെ സ്വന്തം ജീവിതത്തില്‍ സ്വാംശീകരിച്ചുകൊണ്ട് പരിപൂര്‍ണ്ണമായി ദൈവത്തിന്റെ ദാസത്വം സ്വീകരിച്ചുകൊണ്ട് ജീവിക്കുക എന്നതാണ്.
ആദമിനു മുമ്പുള്ള ജന വിഭാഗം യാതൊരു നിയമ വ്യവസ്ഥയ്ക്കും വഴങ്ങാത്ത പ്രാകൃതന്മാരായിരുന്നു. അവര്‍ക്കായി ആദം(അ) മുഖേനെ ഒരു നിയമ വ്യവസ്ഥ (ശരീഅത്ത്) അല്ലാഹു ആവിഷ്ക്കരിക്കയാണ്. അപ്പോള്‍ അതു ധിക്കരിക്കുന്നവര്‍ പാപികളായിത്തീരുന്നു. ഈ ഒരു വശമാണ് മലക്കുകള്‍ ദര്‍ശിച്ചത്. ഏതൊരു ക്രമ വ്യവസ്ഥയും നിലവില്‍ വരുമ്പോള്‍ ഇത്തരം ആളുകളെ നമുക്ക് കാണാന്‍ കഴിയും. അതായത്, ഒരു ജീവിത വ്യവസ്ഥിതി ഉണ്ടായിരിക്കേ, പിന്നെ ഒരു പ്രാവചകനെ നിയോഗിക്കേണ്ടതിന്റെ ആവശ്യം എന്ത് എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇത് എല്ലാ കാലത്തും പ്രവാചകന്മാര് അവതീര്ണ്ണരാകുമ്പൊള് എതിരാളികള്‍ പറഞ്ഞിട്ടുള്ള പരാതിയാണ്.മലക്കുകള്‍ക്കുള്ള പരിമിതമായ അറീവിന്റെ അടീസ്ഥാനത്തിലുള്ള സംഭാഷണമാണിത്. ഇതു മുഖേനെ അല്ലാഹു തന്റെ സൃഷ്ടികളുടെ കഴിവുകളും അവരുടെ പ്രകൃതിയും നമുക്ക് മനസ്സിലാക്കിത്തരികയാണ്. മലക്കുകള്‍ക്ക് സ്വയം ചിന്തിച്ചു മനസ്സിലാക്കാനോ, സ്വയം പ്രവര്‍ത്തിക്കാനോ സാധ്യമല്ല. അവര്‍ അല്ലാഹുവിന്റെ നിശ്ചയങ്ങള്‍ നടപ്പില്‍ വരുത്തുന്ന സൃഷ്ടികളാണ്. എന്നാല്‍ ആദം ആകട്ടെ ദൈവത്തിന്റെ വിശുദ്ധമായ വിളിയെ മനുഷ്യസമക്ഷം സമര്‍പ്പിക്കാന്‍ നിയോഗിതനായ ദൈവ ദൂതനാണ്. ആ നിയോഗത്തിന്റെ ആഹ്വാനം കേള്ക്കുംമ്പോള് മരിച്ചവര്‍ ജീവിക്കുന്നു. നിദ്രയില്‍ കഴിയുന്നവര്‍ എഴുന്നേല്ക്കുന്നു. അങ്ങനെ മനുഷ്യര്‍ ദൈവത്തിന്റെ ഗുണങ്ങള്‍ മനസ്സിലാക്കുകയും അതിനനുസൃതമായി അവരുടെ കഴിവനുസരിച്ച് ആ കഴിവുകള്‍ സ്വായത്തമാക്കി പരിശുദ്ധവും ഭക്തി നിര്ഭരവുമായ ജീവിതം നയിക്കുകയും ചെയ്യുന്നു. മനുഷ്യരെ ആത്മീയ മരണത്തില്‍ ഒരുകാലത്തും അല്ലാഹു ഉപേക്ഷിക്കുകയില്ല. അതിനെതിരില്‍ ഒരു വിഭാഗം രക്തച്ചൊരിച്ചില്‍ നടത്തിയാലും ശരി. ലക്ഷക്കണക്കിനു ജനങ്ങള്‍ അനുസരണക്കേട് കാണിച്ചാലും, അതില്‍ ഒരാള്‍ അനുസരണയോടെ ജീവിക്കുന്നുവെങ്കില്‍ അല്ലാഹു അതിനെയാണ് വിലമതിക്കുക. ലോകം മുഴുവന്‍ കൂരിരുട്ടില്‍ തപ്പുമ്പോള്‍ അങ്ങിങ്ങായി കാണുന്ന ചെറിയ വെളിച്ചങ്ങള്‍ കൂടുതല്‍ പ്രസക്തമായിത്തീരുകയാണ് ചെയ്യുക. ആദമും അദ്ദേഹം കൊണ്ടുവന്ന അദ്ധ്യാപനങ്ങളും ദൈവത്തിന്റെ കാരുണ്യത്തിന്റെ പ്രതീകങ്ങളഅയിരുന്നു. അന്നാല്‍, ആ കാരുണ്യത്തെ വിലമതിക്കാതെ തട്ടിക്കളഞ്ഞുകൊണ്ട് സ്വയം നാശം തിരഞ്ഞേടുത്തവരാണ് നിഷേധികള്‍. അതുകൊണ്ട് അവര്‍ ദൈവത്തിന്റെ അതൃപ്തിക്കു വിധേയരായിത്തീരുന്നു. അതിനുത്തരവാദികള്‍ അവര്‍ തന്നെയാകുന്നു. വിശുദ്ധ ഖുര്‍ആനിലെ ഈ പരാമര്‍ശങ്ങള്‍, അതായത് അല്ലഹു മലക്കുകളൊടും ഇ ബ്ലീസിനോടും നടത്തിയ ഈ സസംവാദം യഥര്ത്ഥത്തില് നടന്ന സംഭവം ആണെന്നു കരുതേണ്ടതില്ല. അല്ലാഹു ചില സൃഷ്ടികളുടെ ഗുഅങ്ങളെ ഒരു സംഭാഷണ രൂപത്തില്‍ നമുകു മനസ്സിലാക്കിത്തന്നതാണ്. ഇതിലൂടെ ചില കാര്യങ്ങള്‍ ഖുര്ആന്റ് അനുവാചകര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ്. ഇതൊക്കെ യഥര്ത്ഥത്തില് സംഭവിച്ചതാണെന്നു വന്നാല്‍, മഹാ പാപിയായ ഇബ്ലീസിനോടുപോലും അല്ലാഹു സംസാരിച്ചു എന്നു പറയേണ്ടിവരും.
"ഞാന്‍ ഭൂമിയില്‍ ഒരു ഖലീഫയെ നിശ്ചയിക്കാന്‍ പോകുന്നു" എന്നതില്‍ നിന്നു മനസ്സിലാകുന്നത് ആദം ഭൂമിയില്‍ എവിടെയോ ഉണ്ട് എന്നാണ്. ഭൂമിയിലുള്ള ഒരാളെയാണ് അല്ലാഹു പ്രവാചകനായി തിരഞ്ഞെടുക്കുന്നത്. ലക്ഷക്കണക്കിനു പ്രവാചകന്മാരെ അല്ലാഹു അങ്ങനെയാണ് നിയോഗിച്ചിരുന്നത്.
മലക്കുകളെ സംബന്ധിച്ചുള്ള വിശ്വാസം ഇസ്ലാമിലെ അടിസ്ഥാന വിശ്വാസങ്ങളില്‍ പെട്ടതാണ്. ഈ ഭൗതിക ലോകത്തും ആത്മീയ ലോകത്തും പല ഉത്തരവാദിത്തന്ഗ്ങളും അല്ലാഹു അവര്‍ക്കായി വിഭജിച്ചു കൊടുത്തിട്ടുണ്ട്. എല്ലാ ഓരോ കര്മ്മങ്ങളുറ്റെയും പരിപൂര്‍ണ്ണതയ്ക്ക് അത്തരം ഒരു സംവിധാനത്തിന്റെ ആവശ്യം ഉണ്ട്. മലക്കുകള്‍ സജീവ സൃഷ്ടികളാണ്. അവരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അല്ലാഹു പറയുന്നത്, അവര്‍ ദിവ്യ സന്ദേശ വാഹകരാണ്, അവര്‍ സല്‍ക്കര്‍മ്മങ്ങള്‍ ചയ്യാന് മനുഷ്യരെ പ്രേരിപ്പിക്കുന്നു, അവരുടെ ഹൃദയങ്ങളെ നല്ല ദിശയിലേക്ക് നയിക്കുന്നു, അവര്‍ പ്രവാചന്മാരെ സേവിക്കുകയും അവരുടെ നിയോഗ നിവൃത്തിക്കായി സഹായിക്കുകയും ചെയ്യുന്നു, വിശ്വാസികളെ സഹായിക്കുന്നു, പ്രവാചക നിഷേധികള്ക്കു ശിക്ഷ നല്കുന്നു എന്നൊക്കെയാണ്. ആദമിന്റെ വിഷയം വന്നപ്പോള്‍ മലക്കുകളുടെ പരാമര്‍ശം നാം ഇവിടെ ദര്‍ശിക്കുന്നു. അല്ലാഹു ഏതെങ്കിലും പ്രവാചകനെ നിശ്ചയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ദൗത്യം വിജയിപ്പിക്കാനായി മലക്കുകള്‍ക്ക് നിര്‍ദ്ദേശം നല്കുന്നു. അതാണ് ആദമിന്റെ നിയോഗത്തെക്കുറിച്ച് മലക്കുകളോട് പറയുന്നത്. മലക്കുകളുടെ പ്രവര്‍ത്തനങ്ങലും സേവനങ്ങളും പൂര്‍ണ്ണ രൂപത്തില്‍ ആദം (ആ) നബിയില്‍ ഉണ്ടാകണം എന്ന് അല്ലാഹു ഇച്ഛിക്കുന്നു.
അങ്ങനെ ആദമിനെ ഒരു പ്രവാചകനായി നിയോഗിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ മലക്കുകളോട് അല്ലാഹു കല്പ്പിക്കുന്നു, ആദമിനെ നിങ്ങള്‍ സുജൂദു ചെയ്യുക എന്ന്. ഇവിടെ സുജൂദ്ചെയ്യുക എന്നതു കൊണ്ടു വിവക്ഷ, സേകിക്കുക എന്നാണ്. പക്ഷേ, പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇവിടെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഖുര്‍ആന്‍ പറയുന്നു: "നിങ്ങള്‍ സൂര്യനെയോ ചന്ദ്രനേയോ സുജൂദു ചെയ്യരുത്, എന്നാല്‍ നിങ്ങളുടെ സൃഷ്ടികര്‍ത്താവായ അല്ലാഹുവിനെ സുജൂദു ചെയ്യുക" (41:38). അപ്പോള്‍ ആദമിനെ ആരാധനാ രൂപത്തില്‍ സുജൂദ് ചെയ്യുക എന്നത് വിശുദ്ധ ഖുര്‍ആന്റെ അദ്ധ്യാപനങ്ങള്‍ക്ക് എതിരാണ്; ശിര്‍ക്കാണ്. ഇവിടെ, 'സുജൂദ്' എന്ന അറബി പദത്തിന്സഷ്ടാംഗ പ്രണാമം എന്നു മാത്രമല്ല അര്‍ത്ഥം. കീഴ്വണങ്ങുക, താഴ്മകാണിക്കുക, സ്നുസരിക്കുക എന്നെല്ലം അര്‍ത്ഥമുണ്ട്. ഇവിടെ പൂര്‍ണ്ണമായി അനുസരിക്കാനാണ് മലക്കുകളോട് കല്പ്പിച്ചിരിക്കുന്നത്. ഇത് എല്ലാ പ്രവാചകരെയും ഭൂമിയില്‍ അല്ലാഹു നിയോഗിക്കുമ്പോള്‍ നല്കുന്ന എല്ലാകാലത്തേക്കുമുള്ള കല്പ്പനയാണ്. മലക്കുകള്‍ മുഖേന പ്രസ്തുത കല്‍പ്പന മനുഷൈഅരിലേക്കും വ്യാപിക്കുന്നു. സൃഷ്ടികളില്‍ രണ്ടു തരം ജനങ്ങള്‍ ഉണ്ട്. ഒന്ന്, താഴ്മയും വിനയവും ഉള്ള ഒരു വിഭാഗം. മറ്റൊന്ന്, കേട്ട മാത്രയില്‍ പൊട്ടിത്തെറിക്കുന്ന ഒരു വിഭാഗം. അതേപോലെ സാധാരണ ജീവിതം നയിക്കുന്ന ആളുകള്‍, കുബേരന്മാര്; സാധാരണ ബുദ്ധി നിലവാരം ഉള്ളവര്‍, ധിഷണാ ശാലികള്‍; എന്നിങ്ങനെ മനുഷ്യ സമൂഹത്തില്‍ എപ്പോഴും എവിടെയും ദ്വന്ദാത്മകത നമുക്ക് കാണാന്‍ സാധിക്കും. 'ഇന്‍സ്' എന്നാല്‍ സാധാരണക്കാരെ പറ്റിയുള്ള സൂചനയാണ് 'ജിന്ന്' എന്നാ പദം ഉപരി വര്‍ഗ്ഗത്തില്‍ പെട്ട മനുഷ്യരെ സൂചിപ്പിക്കുന്നു. ഈ വിഷയം വിശദമായി പിന്നീട് ചര്‍ച്ച ചെയ്യാം. പ്രവാചക്ന്മാരുടെ നിയോഗമുണ്ടാകുമ്പോള്‍ മലക്കുകള്ക്കും, മാനവ ലോകത്തിനും അവരെ അനുസരിക്കാനുള്ള കല്‍പ്പന ലഭിക്കുന്നു. സാധാരണ നിലയില്‍ പ്രവാചകന്മാരുടെ നിഷേധികളായി രംഗപ്രവേശം ചെയ്യുന്നത് അധികവും വലിയ പണ്ഡിതന്മാരും ധനാഢ്യരുമാണ്. ഇബ്ലീസ് ജിന്നുകലില് പെട്ട ആളാണ്. അവന് തന്റെ പാണ്ഡിത്യത്തിലും ഉപരിവര്‍ഗ്ഗ ബോധത്തിലും ഊറ്റം നടിച്ച്, ഈ അവസ്ഥയിലുള്ള ഞാന്‍ സധാരണക്കരില് സാധാരണക്കാരനഅയ ഈ മനുഷ്യനെ പ്രവാചകനായി അംഗീകരിക്കാനോ? എന്ന് അഹംഭാവത്തോടെ ചോദിക്കുന്ന രംഗമാണ് ചൊദ്യോത്തര രൂപത്തില്‍ അല്ലാഹു നമുക്ക് മനസ്സിലാക്കിത്തരുന്നത്. ഈ ഇബ്ലീസിന്റെ പ്രതീകങ്ങള്‍ എല്ലാ പ്രവാചകന്മാരുടെ കാലത്തും എല്ലാ പരിഷ്ക്കര്‍ത്താക്കളുടെ കാലത്തും ഉണ്ടാകുമെന്ന് ഇബ്ലീസും അല്ലാഹുവുമായുള്ള സംഭാഷണ രൂപത്തില്‍ നമുക്ക് മനസ്സിലാക്കിത്തരികയ്യാണ് ഇവിടെ. ഇബ്ലീസിന്രെ പരാമര്‍ശം വിശുദ്ധ ഖുര്‍ആനില്‍ കാണുമ്പോള്‍ അവന് മലക്കുകളില്‍ പെട്ട ആളാണെന്ന് തോന്നിപ്പോകും. കാരണം അല്ലാഹു മലക്കുകളോട് സുജൂദ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഇബ്ലീസ് ഒഴികെ ബാക്കിയുള്ള മലക്കുകള്‍ സുജൂദ് ചെയ്തു എന്നു പറയുമ്പോള്‍ അങ്ങനെ ധരിക്കാനും വാദിക്കാനും ധാരാളം പഴുതുകള്‍ ഉണ്ട്. (തുടരും)
1 comment:
പുതിയ വേര്‍ഷന്‍ കൊള്ളാം....
Post a Comment