Monday, January 30, 2012

ജൂതകൂട്ടക്കൊല: സത്യവും മിഥ്യയും

മുഹമ്മദു നബി(സ) തിരുമേനിയെ മനുഷ്യകുലത്തിലെ ഏറ്റവും ഉത്തമനായ മനുഷ്യനായും പ്രവാചകന്മാരില്‍ ഏറ്റവും ശ്രേഷഠനായും മുസ്‌ലിംകള്‍ കരുതുകയും വിശ്വസിക്കുകയും ചെയ്യുന്നു. മുഹമ്മദുനബി(സ)യുടെ അത്യുന്നതമായ ആത്മീയ പദവിയെക്കുറിച്ച് വിശുദ്ധ ഖുര്‍‌ആന്‍ പ്രഖ്യാപിക്കുന്നതു നോക്കുക:

"നിശ്ചയമായും നീ അതി ശ്രേഷ്ഠമായ സ്വഭാവ സിദ്ധികളോടു കൂടിയവനത്രേ" (68:5).

"നിശ്ചയമായും നീ ചൊവ്വായ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവനാകുന്നു"(72:68). 

"അല്ലാഹുവിന്‍റെ പ്രവാചകനില്‍ നിനക്ക് ഉത്തമ മാതൃകയുണ്ട്" (33:21).

മുഹമ്മുദു നബി(സ)യുടെ ശ്രേഷ്ഠ സ്വഭാവ ഗുണങ്ങള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ അനുയായികളില്‍ സ്വാധീനം ചെലുത്തിയത്. ബലപ്രയോഗത്തിലൂടെയാണ് ഇസ്‌ലാം മതം പ്രചരിച്ചത് എന്ന വാദം തീര്‍ത്തും യുക്തിവിരുദ്ധമാണ്. ബലപ്രയോഗത്തിലൂടെ മനുഷ്യ മനസ്സുകളെ സ്വാധീനിക്കാന്‍ കഴിയുകയില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. ചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വ്യക്തിത്വമായി മൈക്കല്‍ എച്ച് ഹാര്‍ട്ട് (Michael H. Hart) മുഹമ്മുദു നബി(സ)യെ തിരഞ്ഞടുത്തതും സ്വാഭാവികം മാത്രം.

സര്‍‌വ്വ ലോകങ്ങള്‍ക്കും കാരുണ്യമായി അവതരിച്ച പ്രവാചകന്‍ എന്ന് വിശുദ്ധ ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്‍ തന്നെയാണ് വിമര്‍ശനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പത്രീഭൂതനായിട്ടുള്ളത് എന്നതാണ് വിചിത്രമായിരിക്കുന്നത്. അതിനു കാരണം, അദ്ദേഹത്തിന്‍റെ ജീവിതം മറ്റേതൊരു നേതാവിന്‍റെ ജീവചരിത്രത്തെക്കാളും സൂക്ഷമമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നതാണ്. ഇസ്‌ലാമിന്‍റെ വിമര്‍ശകര്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രത്തില്‍ നിന്ന് പശ്ചാത്തലം മറച്ചു വെച്ചുകൊണ്ട് അടര്‍ത്തിയെടുക്കുന്ന ചില സംഭവങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് വിമര്‍ശനങ്ങള്‍ പുറപ്പെടുവിക്കാറുള്ളത്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു സംഭവമാണ് 'ബനൂഖുറൈള' എന്ന ജൂത ഗോത്രത്തെ വധശിക്ഷയ്ക്ക് വിധിച്ച സംഭവം. ഈ സംഭവത്തിന്‍റെ പശ്ചാത്തലം പരിശോധിക്കുന്ന ആര്‍ക്കും ഇത് തികച്ചും ന്യാമമായ ഒരു പ്രതിക്രിയ മാത്രമാണെന്ന് കാണാവുന്നതാണ്.

അഹ്‌മദിയാ മുസ്‌ലിം ജമാഅത്തിന്‍റെ രണ്ടാം ഖലീഫ ഹദ്‌റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദ് (റ) എഴുതിയ ബൃഹത്തായ ഖുര്‍ആന്‍ പരിഭാഷയുടെ ആമുഖത്തില്‍ ചേര്‍ത്ത നബി ചരിത്രത്തില്‍ 'ബനൂഖുറൈള' സംഭവത്തിന്‍റെ ചരിത്ര പശ്ചാത്തലം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇത് വായിക്കുന്ന ആര്‍ക്കും ഇതില്‍ അക്ഷേപാര്‍ഹമായി ഒന്നും ഇല്ല വ്യക്തമാകും എന്ന് തന്നയാണ് ഞാന്‍ കരുതുന്നത്. പ്രസ്തുത ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചയ്യുക.

പ്രസ്തുത നബിചരിത്രം മുഴുവന്‍ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍

4 comments:

Salim PM said...

അഹ്‌മദിയാ മുസ്‌ലിം ജമാഅത്തിന്‍റെ രണ്ടാം ഖലീഫ ഹദ്‌റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദ് (റ) എഴുതിയ ബൃഹത്തായ ഖുര്‍ആന്‍ പരിഭാഷയുടെ ആമുഖത്തില്‍ ചേര്‍ത്ത നബി ചരിത്രത്തില്‍ 'ബനൂഖുറൈള' സംഭവത്തിന്‍റെ ചരിത്ര പശ്ചാത്തലം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇത് വായിക്കുന്ന ആര്‍ക്കും ഇതില്‍ അക്ഷേപാര്‍ഹമായി ഒന്നും ഇല്ല വ്യക്തമാകും എന്ന് തന്നയാണ് ഞാന്‍ കരുതുന്നത്.

Baiju Elikkattoor said...

ആരാ അണ്ണ, ഈ Michael H. Hart. ഇസ്ലാമികള്‍ ഈ ആളെ പിടിച്ചു ആണയിടുന്നത് എന്തിനാണ്?

Anonymous said...

ബലപ്രയോഗത്തിലൂടെയാണ് ഇസ്‌ലാം മതം പ്രചരിച്ചത് എന്ന വാദം തീര്‍ത്തും യുക്തിവിരുദ്ധമാണ്. ബലപ്രയോഗത്തിലൂടെ മനുഷ്യ മനസ്സുകളെ സ്വാധീനിക്കാന്‍ കഴിയുകയില്ല എന്നതിന് ചരിത്രം സാക്ഷിയാണ്. ചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വ്യക്തിത്വമായി മൈക്കല്‍ എച്ച് ഹാര്‍ട്ട് മുഹമ്മുദു നബി(സ)യെ തിരഞ്ഞടുത്തതും സ്വാഭാവികം മാത്രം.

ആ ലിസ്റ്റ് മുഴുവനായും വായിച്ചാല്‍ അതില്‍ 'അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌, അശോക ' തുടങ്ങിയവര്രെയും കാണാം. അവരൊക്കെ ബലം പ്രയോഗിച്ചു അധികാരം വിപുലപെടുതിയവരാനെന്നു അറിയില്ലേ? അതുകൊണ്ട് സ്വാധീനം ചെലുതിയവരില്‍ ഒന്നാമന്‍ എന്നത് കൊണ്ട് അവരാരും ബലം പ്രയോഗിക്കതവരെന്നു ധരിക്കെണ്ടാതുണ്ടോ?

asifalikhassan said...

IS ISA = JESUS? HOW http://isavsjesus.blogspot.com/