യക്ഷിക്കഥകളെ അതിശയിപ്പിക്കുന്നത്ര യുക്തി ഭംഗങ്ങളും ഭാവനാ വൈചിത്ര്യങ്ങളും നിറഞ്ഞതാണ് ആദമിന്റെ സൃഷ്ടികഥ. ബുദ്ധിയെയും യുക്തിയെയും മയക്കിക്കിടത്തിയല്ലാതെ ഈ കഥകള്‍ വിശ്വസിക്കാന്‍ സാധാരണ ഗതിയില്‍ സാധ്യമല്ല. മാത്രമല്ല മനുഷ്യന്റെ സൃഷ്ടികഥ നരവംശ ശാസ്ത്രത്തിനും താല്‍പ്പര്യമുള്ള വിഷയമാണ്. മനുഷ്യസൃഷ്ടിപരിണാമങ്ങളെക്കുറിച്ച് അവര്‍ മുന്നോട്ട് വയ്ക്കുന്ന അനിഷേധ്യമായ തെളിവുകളെ നമുക്ക് അവഗണിക്കാന്‍ സാധ്യമല്ല. ബൈബിള്‍ കഥകളുടെ വികൃതാനുകരണങ്ങളായി മുസ്ലിംകള് വിശ്വസിക്കുന്ന ആദമിന്റെ സൃഷ്ടികഥ യുക്തിജ്ഞാനത്തിനു വളരെയേറെ പ്രാധാന്യം നല്കിയ ഖുര്‍ആന്റെ അന്തഃസത്തയ്ക്കും അവകാശ വാദങ്ങള്‍ക്കും നിരക്കാത്തതാണ്. പരക്കെ നിലവിലുള്ള ഈ കഥ വിശ്വസിക്കുകയാണെങ്കില്‍ അനേകം സമസ്യകള്‍ക്ക് നാം ഉത്തരം കണ്ടെത്തേണ്ടിവരും. കഥ ഇപ്രകാരമാണ്:
'ആദം നബിയും ഹവ്വയും സ്വര്‍ഗ്ഗത്തില്‍ സുഖ സമ്പൂര്‍ണ്ണമായ ജീവിതം നയിച്ചു പോന്നു. അല്ലാഹു ആദം അബിയോട് ഒരു സവിശേഷ മരത്തെ സമീപിക്കരുതെന്നും അതിലെ പഴം തിന്നരുതെന്നും ആജ്ഞാപിച്ചു. ഒരു ദിവസം പിശാചിന്റെ ദുര്‍ബൊധനത്തില്‍ അവര്‍ അകപ്പെടുകയും പ്രസ്തുത മരത്തെ സമീപിക്കുകയും അതിലെ നിരോധിത കനി ഹവ്വയുടെ പ്രേരണയാല്‍ ആദം ഹവ്വയുമായി പങ്കിട്ടു ഭക്ഷിക്കുകയും ചെയ്തു. ഈ ആജ്ഞാ ലംഘനം ദൈവത്തില്‍ കോപം ജനിപ്പിക്കുകയും അദേഹത്തെയും ഭാര്യയെയും സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്ക് പുറത്താക്കുകയും ചെയ്തു. തെറ്റ് മനസ്സിലാക്കിയ ആദം പശ്ചാത്തപിക്കുകയും ദൈവം അദ്ദേഹത്തിനു പൊറുത്തു കൊടുക്കുകയും ചെയ്തു.
'ആദമിനെ ദൈവം പ്രവാചകനായാണ് നിയ്യൊഗിച്ചത്. അങ്ങനെ ആദം പ്രഥമ മനുഷ്യനും പ്രഥമ പ്രവാചക്നുമായി. അദ്ദേഹത്തെ പ്രവാചകനായി നിയോഗിച്ച ശേഷം അല്ലാഹു മലക്കുകളോട് ആദമിനു 'സുജൂദ്' (സാഷ്ടാംഗം പ്രണമിക്കാന്‍) ചെയ്യാന്‍ ആജ്ഞാപിക്കുകയും മലക്കുകളെല്ലാം സുജൂദു ചെയ്യുകയും ഇബ്ലീസ് സുജൂദ് ചെയ്യാതിരിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് ഇബ്ലീസ് സുജൂദ് ചെയ്തില്ല എന്നു അല്ലാഹു ഇബ്ലീസിനോട് ചോദിച്ചപ്പോള്‍, താന്‍ ആദമിനേക്കാള്‍ എന്തു കൊണ്ടും യോഗ്യനും വലിയ ആളും ആണെന്നും ആദമിനെ മണ്ണുകൊണ്ടും തന്നെ അഗ്നികൊണ്ടുമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ഇബ്ലീസ് വാദിക്കുകയുണ്ടായി. ഈ അനുസരണക്കേട് കാരണം ഇബ്ലീസിനെ അല്ലാഹു ശപിക്കുകയും ഭൂമിയിലേക്ക് പുറംതള്ളുകയും ചെയ്തു. ഇബ്ലീസ് അല്ലാഹുവിനോട് ഒരു വരം ചോദിച്ചു. ഇവിടുന്നങ്ങോട്ട് അന്ത്യനാള്‍ വരെ ജനങ്ങളെ സല്പന്ഥാവില് നിന്ന് തടഞ്ഞു നിര്‍ത്താനുള്ള അനുവാദം ചോദിച്ചു. തന്റെ സദ്വൃത്തരായ ഭക്തര്‍ക്ക് ഇത് ബാധകമല്ല എന്ന ഉപാധിയില്‍ അല്ലാഹു ഈ അപേക്ഷ സ്വീകരിച്ചു. അങ്ങനെ ഇബ്ലീസിന്റെ പ്രവര്‍ത്തനം തുടര്‍ന്ന് ഇപ്പോഴും നടന്നുകൊണ്ടേയിരിക്കുന്നു.' ഈ കഥ കേള്‍ക്കുമ്പോള്‍ ഒരുപാട് ചൊദ്യങ്ങള്‍ നമ്മുടെ മുമ്പില്‍ തല ഉയര്‍ത്തുന്നു.
വിശുദ്ധ ഖുര്‍ആന്റെ പാഠമനുസരിച്ച് സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച ആരും തന്നെ പുറത്ത് പോകയില്ല. ആഗ്രഹ സാഫല്യത്തിന്റെ ഗേഹമായ സ്വര്‍ഗ്ഗത്തില്‍ എല്ലാ പഴങ്ങളും ഭക്ഷണ പനീയങ്ങളും അനുവദനീയമാണ്. സ്വര്‍ഗ്ഗത്തില്‍ പിശാചിനു പ്രവേശനം ഇല്ല. ആദമിനെ ഒരു പ്രവാചകനായാണ് നിയോഗിച്ചതെങ്കില്‍ അവിടെ വേറെയും മനുഷ്യര്‍ വസിക്കുന്നുണ്ടാകണം. പഠിതാക്കല്‍ ഉണ്ടെങ്കിലല്ലേ അദ്ധ്യാപകന്റെ ആവശ്യമുള്ളൂ.
ദൈവേതരര്‍ക്ക് സുജൂദ് ചെയ്യല്‍ (സാഷ്ടാംഗം പ്രണമിക്കല്‍) 'ശിര്‍ക്ക്' (ദൈവത്തില്‍ പങ്കുകാരെ സങ്കല്പ്പിക്കല്) ആണ്. ശിര്‍ക്ക് ദൈവം പൊറുത്തുകൊടുക്കാത്ത പാപവുമാണ്. ലോകത്തില്‍ ആഗതരായ ലക്ഷക്കണക്കിനു പ്രവാചകന്മാര് ശിര്‍ക്കിനെതിരെ പടപൊരുതി ഏകദൈവാരാധനയെ സംസ്ഥാപിക്കാന്‍ വന്നവരാണ്. ഇത്രയും കടുത്ത പാപം ചെയ്യാന്‍ അതു നിരാകരിച്ച അല്ലാഹു തന്നെ നിര്‍ബന്ധിക്കുന്നു എന്നുവരുന്നത് ദൈവദൂഷണമല്ലേ? അപ്പോള്‍ ഇബ്ലീസ് ചെയ്തത് ശരിയാണെന്ന് സമ്മതിച്ചു കൊടുക്കണ്ടേ? ആദ്യത്തെ തൗഹീദ് വാദി അപ്പോള്‍ ഇബ്ലീസ് ആണോ?
അവിടംകൊണ്ടും അവസാനിക്കുന്നില്ല. ഇബ്ലീസ് ജിന്നില്പെട്ട ആളാണെന്നാണ് ഖുര്‍ആനില്‍ നിന്നു മനസ്സിലാകുന്നത്. മലക്കുകളോടാണ് ആദമിനെ സുജൂദ് ചെയ്യാന്‍ അല്ലാഹു കല്‍പ്പിക്കുന്നത്. പിന്നെ എന്തിനു ജിന്നില്‍ പെട്ട ഇബ്ലീസ് സുജൂദു ചെയ്യാത്തതിനെക്കുറിച്ച് അല്ലാഹു ചോദ്യം ചെയ്തു? എന്തുകൊണ്ട് ഈ ന്യായം ഇബ്ലീസ് അല്ലാഹുവിനോട് പറഞ്ഞില്ല?
ഒരു ഖലീഫയെ ഭൂമിയില്‍ നിയോഗിക്കുന്ന കാര്യം അല്ലാഹു മലക്കുകളോട് ഉണര്‍ത്തിയപ്പോള്‍ രക്തം ചിന്തുന്ന ഇവരെ എന്തിനു സൃഷ്ടിക്കുന്നു എന്ന് മലക്കുകള്‍ ചോദിച്ചതായി ഖുര്‍ആനില്‍ കാണാം. ഇത് മലക്കുകളുടെ ഗുണത്തിന് അതീതമായി തോന്നുന്നു. അല്ലാഹുവിന്റെ ഏതൊരാജ്ഞയും ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നതാണ് മലക്കുകളുടെ ഗുണമായി പറയുന്നത്. അവര്‍ക്ക് സ്വന്തമായി ഒരറിവും ഇല്ല; അല്ലാഹു അറിയിച്ചു കൊടുക്കുന്നതല്ലാതെ. ഇവിടെ മലക്കുകള്‍ ഭാവി കാര്യത്തെക്കുറിച്ചാണ് സംശയം ഉന്നയിക്കുന്നത്. ഇത് അവരുടെ കഴിവിന്നതീതമാണ്.
ഈ പ്രഹേളികകള്‍ക്കെല്ലാം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ പിന്നെ എന്റെ ഒരു ക്രിസ്തീയ സഹോദരന് പറഞ്ഞതുപോലെ മതസിദ്ധാന്തങ്ങള്‍ ബുദ്ധിപരമായി യാതൊരു വിശകലനങ്ങളും കൂടാതെ വിശ്വസിക്കേണ്ടീവരും. ഈ വിശ്വാസങ്ങള്‍ കാരണം മതം യുക്തിഹീനമായ വിശ്വാസങ്ങളെ അടിച്ചേല്‍പ്പിക്കുന്നു എന്നു വരും.
ഈ വൃത്താന്തങ്ങള്‍ വിവരിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് ഈ പ്രഹേളികകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സാധിക്കും. നമ്മുടെ വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കളെയധികവും ബൈബില്‍ കഥകള്‍ സ്വാധീനിച്ചതായി കാണാം. ആ കഥകള്‍ക്കനുസരിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയാണ് അവര്‍ ചെയ്തത്; ചെരിപ്പിനൊപ്പിച്ചു കാലു മുറിക്കുമ്പോലെ.
വിശുദ്ധ ഖുര്‍ആനില്‍ ആദം നബിയെക്കുറിച്ചു പരാമര്‍ശിക്കുന്ന സൂക്തം ആരംഭികുന്നത് രണ്ടാമത്തെ അദ്ധ്യായമായ 'അല്‍-ബഖറ' യില്‍ ആണ്. 31 മുതല്‍ 40 വരെയുള്ള വചനങ്ങള്‍ ഇങ്ങനെയാണ്:
"ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ (ഖലീഫ) നിശ്ചയിക്കാന്‍ പോകുകയാണെന്ന് നിന്റെ നാഥന് മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം സ്മരിക്കുക. അവര്‍ പറഞ്ഞു: 'അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ അവിടെ നിശ്ചയിക്കുകയാണോ? ഞങ്ങളാകട്ടെ നിന്റെ പരിശുദ്ധിയെ കീര്‍ത്തനം ചെയ്യുന്നതോടൊപ്പം നിന്നെ സ്തുതിക്കുകയും നിന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു' അല്ലാഹു പറഞ്ഞു: 'നിശ്ചയമായും നിങ്ങള്‍ അറിയാത്തത് ഞാന്‍ അറിയുന്നു'
"അല്ലാഹു ആദമിന് (എല്ലാ വസ്തുക്കളുടെയും) നാമങ്ങള്‍ പഠിപ്പിച്ചുകൊടുത്തു. അനന്തരം അവന് ആ നാമങ്ങള്‍കൊണ്ട് ഉദ്ദേശിക്കപ്പെടുന്നവയെ മലക്കുകളുടെ മുമ്പില്‍ വെച്ചു കാട്ടി. എന്നിട്ടവന്‍ പറഞ്ഞു: 'നിങ്ങള്‍ സത്യം പറയുന്നവരാനെങ്കില്‍ ഇവയുടെ നാമങ്ങള്‍ എന്തെന്ന് എന്നോട് പറയുക.'
"അവര്‍ പറഞ്ഞു: 'നീ പരിശുദ്ധനാണ് ഞങ്ങള്‍ക്ക് നീ പഠിപ്പിച്ചു തന്നതല്ലാതെ ഞങ്ങള്‍ക്ക് യാതിരറിവുമില്ല. നിശ്ചയമായും സര്‍വ്വജ്ഞനും യുക്തിജ്ഞനും നീതന്നെയാകുന്നു.'
"അപ്പോള്‍ അല്ലാഹു പറഞ്ഞു: 'ആദമേ നീ ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ പറഞ്ഞു കൊടുക്കൂ. അങ്ങനെ അവന് (ആദം) അവര്‍ക്ക് ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അല്ലാഹു പറഞ്ഞു: 'നിശ്ചയമായും ആകാശങ്ങളിലേയും ഭൂമിയിലേയും അദൃശ്യ കാര്യങ്ങള്‍ എനിക്കറിയാമെന്നും നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതും ഞാന്‍ അറീയുന്നുവെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ലേ?'
"നിങ്ങള്‍ ആദമിനു സുജൂദ് ചെയ്യുക എന്നു മലക്കുകളോട് നാം പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു. പക്ഷേ ഇബ്ലീസ് സുജൂദു ചെയ്തില്ല. അവന് വിസമ്മതിക്കുകയും അഹങ്കരിക്കുകയും ചെയ്തു. അവന് നിഷേധികളില്‍ പെട്ടവനായിരുന്നു.
"നാം പറഞ്ഞു: 'ആദമേ, നീയും നിന്റെ ഇണയും ഈ 'ജന്നത്തില്‍' വസിക്കുകയും അവിടെ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തുനിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിക്കരുത്. (സമീപിച്ചാല്‍) നിങ്ങ്ള് അധര്‍മ്മികളായി ഭവിക്കും. പിന്നീട് പിശാച് അതുമുഖേന അവര്‍ രണ്ടുപേരെയും വ്യതിചലിപ്പിച്ചു. അങ്ങനെ അവര്‍ ഇരുവരേയും അവര്‍ ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് അവന് (പിശാച്) പുറംതള്ളി. നാം പറഞ്ഞു: 'നിങ്ങള്‍ ഇറങ്ങിപ്പോവുക. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാണ്. ഭൂമിയില്‍ നിങ്ങള്‍ക്ക് ഒരു നിശ്ചിത കാലം വരെ വാസസ്ഥലവും ജീവിത വിഭവങ്ങളും ഉണ്ടായിരിക്കും.
"പിന്നെ ആദം തന്റെ നാഥനില്‍ നിന്നു ചില പ്രാര്‍ഥനാ വചനങ്ങള്‍ പഠിച്ചു (അപ്രകാരം പ്രാര്‍ഥിച്ചു) അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്റെ നേരെ കാരുണ്യത്തോടെ തിരിഞ്ഞു. തീര്‍ച്ചയായും അവന് സര്‍വ്വഥാ കാരുണ്യത്തോടെ തിരിയുന്നവനും അതീവ ദയാലുവുമാകുന്നു.
"(അപ്പോള്‍) നാം പറഞ്ഞു: 'നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറഞ്ഞിപ്പോകൂ. (ഓര്‍ക്കുക) പിന്നീട് എപ്പോഴെങ്കിലും നിങ്ങളുടെ അടുക്കല്‍ എന്നില്‍ നിന്നുള്ള മാര്‍ഗ്ഗദര്‍ശനം വരികയാണെങ്കില്‍, ആര് എന്റെ മാര്‍ഗ്ഗദര്‍ശനത്തെ പിന്‍പറ്റുന്നുവോ അവര്‍ക്ക് ഭാവിയെക്കുറിച്ച് യാതൊരു ഭയവും ഉണ്ടാകുന്നതല്ല. അവര്‍ (കഴിഞ്ഞതിനെപ്പറ്റി) വ്യസനിക്കുകയുമില്ല.
"എന്നാല്‍ നിഷേധിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്യുന്നവരാരോ അവര്‍ നരകാവകാശികളാകുന്നു. അവരവിടെ ചിരകാലം വസിക്കുന്നവരായിരിക്കും."
ഇവിടെ അല്ലാഹു ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുന്ന രംഗമാണ് പ്രസ്താവനാ വിഷയം. പ്രവാചകന്മാരെയും ഖലീഫ എന്നു പറയാറുണ്ട്. പ്രവാചകന് ഭൂമിയിലെ അല്ലാഹുവിന്റെ ഖലീഫ (പ്രതിനിധി) ആണ്. അപ്പോള്‍ ഒരു ജനതയ്ക്ക് ആദ്യമായി ഒരു പ്രവാചകനെ നിയോഗിക്കുന്നത് അവര്‍ക്ക് ഒരു ന്യായപ്രമാണം നല്‍കാനും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്താനും ആണ്.
ബൈബിളിന്റെ കണക്ക് പ്രകാരം ആദം ഭൂമിയില്‍ വന്നിട്ട് ആറായിരം വര്‍ഷം കഴിഞ്ഞ് ഏഴായിരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. മനുഷ്യരാശി ഭൂമിയില്‍ കോടാനുകോടി വര്‍ഷങ്ങല്‍ക്കുമുമ്പേ വസിച്ചിരുന്നുവെന്ന ശാസ്ത്രീയ തെളിവുകളുടെ മുമ്പില്‍ ഇത് വിലപ്പോവില്ല. ആറായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് വന്ന ആദം ആദ്യ അനുഷ്യനാണെന്ന വിശ്വാസം നമ്മുടെ മുമ്പിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ അവിശ്വസനീയമാണ്. ഈ ഭൂമി എത്രയോ അനേകം ഘട്ടങ്ങളും അനേകം നാഗരികതയും അതിജീവിച്ചിട്ടുണ്ട്. നാം ഇപ്പോള്‍ പറഞ്ഞ ഈ ആദം അതിലെ അവസാനത്തെ ആദമാണ്. ഇതുപോലെ എത്രയോ ആദമുമാര്‍ ഇതിനു മുമ്പും കഴിഞ്ഞു കടന്നിട്ടുണ്ട്. ഈ ഒരു കാഴ്ച്ചപ്പാട് മുസ്ലിം സൂഫി വര്യന്മാരിലും നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നുണ്ട്.
സൂഫിവര്യന്മാരില് അഗ്രഗണ്യനായ മൊഹ്യുദ്ദീന് ഇബ്നു അറബി പറയുന്നു: "ഞാന്‍ കഅബ ചുറ്റുന്നതായ സ്വപ്നത്തില്‍ കണ്ടു. അപ്പോള്‍ ഒരു മനുഷ്യന് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം പൂര്‍വ്വികരില്‍ പെട്ട ആളാണെന്ന് പറഞ്ഞു. താങ്കള്‍ മരിച്ചിട്ട് എത്ര നാളായെന്ന് ചോദിച്ചപ്പോള്‍ നാല്‍പ്പതിനായിരം കൊല്ലങ്ങള്‍ക്ക് മുമ്പാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'എന്ത്, ഇത് നമ്മുടെ ആദമില്നിന്ന് വളരെ അധികം ദൂരെ ആണല്ലോ?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'താങ്കള്‍ ഏത് ആദമിനെക്കുറിച്ചാണ് പറയുന്നത്? താങ്കളുടെ അടുത്തുള്ള ആദമോ അല്ല മറ്റു വല്ല ആദമോ?' അപ്പോള്‍ എനിക്ക് നബിതിരുമേനി (സ) യുടെ ഒരു ഹദീസ് ഇതു സംബന്ധമായി ഓര്‍മ്മവന്നു. അല്ലാഹു ഒരു ലക്ഷം ആദമിനെ ഇവിടെ നിയോഗിച്ചുണ്ട് എന്ന ഹദീസ്. അപ്പോള്‍ ഞാന്‍ സ്വയം പറഞ്ഞു: ഈ മനുഷ്യന് മുമ്പു വന്ന ഏതെങ്കിലും ആദമിന്റെ പരമ്പരയായിരിക്കും" (ഫുത്തുഹാത്ത്)
(തുടരും)
22 comments:
അല്ലെങ്കില്‍ പിന്നെ എന്റെ ഒരു ക്രിസ്തീയ സഹോദരന് പറഞ്ഞതുപോലെ മതസിദ്ധാന്തങ്ങള്‍ ബുദ്ധിപരമായി യാതൊരു വിശകലനങ്ങളും കൂടാതെ വിശ്വസിക്കേണ്ടീവരും
:)
ഖുര്‍ആന്‍ വായിച്ച് ഇങ്ങനയൊന്നും ഭാവനയുടെ ചിറകിലേറി സഞ്ചരിക്കാന്‍ മൗദൂദിക്കോ ഇവിടെയുള്ള മറ്റുമുസ്്ലിംകള്ക്കോ ആവില്ല. വെറുതെയല്ല മൗദൂദിയെ ആക്ഷേപിച്ച് കാളിദാസനെ പിന്തുണക്കാനുള്ള സഹതാപാര്‍ഹമായ ഏര്‍പ്പാടിന് താങ്കള്‍ മുതിര്‍ന്നത്. വാലുപൊക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നു.
വിഷയം പറയാം. ആദമിന് മുമ്പ് മനുഷ്യരുണ്ടായിരുന്നു എന്ന് ഏത് വാക്കില്‍ നിന്നാണ് താങ്കള്‍ മനസ്സിലാക്കിയത്. നേരത്തെ മനുഷ്യരുണ്ടായിരുന്നെങ്കില്‍ ആദമിനെ എല്ലാവസ്തുക്കളുടെയും നാമങ്ങള്‍ പഠിപ്പിച്ചു എന്ന് പറയേണ്ടതിന്റെ ആവശ്യമെന്ത്. ഖലീഫ എന്ന പദം പ്രവാചകന് മാത്രമേ ഉപയോഗിക്കൂ എന്നാണോ. ഒരു ലക്ഷം ആദമിനെ നിയോഗിച്ചിട്ടുണ്ട് എന്ന് ഏത് ഹദീസിലാണുള്ളത്. റഫറന്‍സ് തരുമോ. പ്രധാനമായും മലക്കുകളുടെ ചോദ്യത്തെ അവലംബിച്ചാണല്ലോ താങ്കള്‍ ഭൂമിയില്‍ നേരത്തെ മനുഷ്യരുണ്ടായിരുന്നെന്ന് സ്ഥാപിക്കുന്നത്. സൃഷ്ടിക്കപ്പെടാന്‍ പോകുന്ന മനുഷ്യന്റെ പ്രകൃതി അല്ലാഹു മലക്കുകള്‍ക്ക് വിവരിച്ചുകൊടുത്തിരുന്നിരിക്കാം എന്ന് ചിന്തിക്കുന്നതില്‍ ഒരാസാഗത്യവുമില്ലല്ലോ, വിശദാംശങ്ങള്‍ ഖുര്‍ആന്‍ വിട്ടുകളയുകയാണല്ലോ പതിവ്. ദയവായി ഈ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുക.
പ്രിയ ലത്തീഫ്,
ആദം (അ) ആദ്യത്തെ മനുഷ്യന് അല്ല എന്നത് വിശുദ്ധ ഖുര്‍ആനിലെ ഏതെങ്കിലും ഒരു വാക്കില്‍ നിന്നല്ല മനസ്സിലാകുന്നത്. ആദമിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുള്ള പ്രതിപാദനങ്ങള്‍ മൊത്തത്തില്‍ എടുത്തു പരിശോധിക്കുമ്പോള്‍ ആദമിനു മുന്‍പും മനുഷ്യര്‍ ഭൂമിയില്‍ ജീവിച്ചിരുന്നു എന്നാണ് മനസ്സിലാകുന്നത്. അക്കാര്യങ്ങള്‍ ആണ് ഞാന്‍ പോസ്റ്റില്‍ ഉടനീളം വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുള്ളത്. സമയക്കുറവുമൂലം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ബാക്കി കൂടി ഉടന്‍ പോസ്റ്റുന്നുണ്ട്.
അല്ലാഹു ആദമിനു പഠിപ്പിച്ചു കൊടുത്തത് അല്ലാഹുവിന്റെ ഗുണനാമങ്ങള്‍ (അസ്മാഅ്), അല്ലാഹുവിനെക്കുറിച്ചുള്ള അറീവ് ആയിരുന്നു. അത് ഭൗതിക വസ്തുക്കളുടെ നാമങ്ങള്‍ ആണെന്ന് കരുതാന്‍ നിവൃത്തിയില്ല. അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് ആദം തന്റെ അല്ലാഹുവിനെക്കുറിച്ചുള്ള അറിവ് വ്യക്തമാക്കിയപ്പോള്‍ ആണ് മലക്കുകള്‍ "നീ പരിശുദ്ധനാണ് ഞങ്ങള്‍ക്ക് നീ പഠിപ്പിച്ചു തന്നതല്ലാതെ ഞങ്ങള്‍ക്ക് യാതൊരറിവുമില്ല." എന്നു പറഞ്ഞത്.
മലക്കുകളുമായി നടത്തുന്ന സംഭാഷണ രൂപത്തില്‍ അല്ലാഹു അവതരിപ്പിച്ചിട്ടുള്ള ഈ വിഷയം പ്രത്യക്ഷമായും അങ്ങനെ നടന്നതാണെന്ന് കരുതാന്‍ നിവൃത്തിയില്ല. ഖുര്‍ആന്റെ ഒരു പ്രതിപാദന രീതിയായേ ഇത് കാണാന്‍ പറ്റൂ. ഇത്തരം സംഭാഷണ രൂപത്തിലുള്ള പ്രതിപാദ്യങ്ങള്‍ ഖുര്‍ആനില്‍ വേറെയും കാണാം.
ഖലീഫ എന്ന വാക്ക് പ്രവാചകന് മാത്രമേ ഉപയോഗിക്കൂ എന്നു ഞാന്‍ പറഞ്ഞിട്ടില്ലല്ലോ? പ്രവാചകന്മാരെയും ഖലീഫ എന്നു പറയാറിണ്ട് എന്നേ പറഞ്ഞിട്ടുള്ളൂ. ആദം പ്രവാചകന് ആയിരുന്നു എന്ന കാര്യത്തില്‍ ലത്തീഫിനു തര്‍ക്കമുണ്ട് എന്നു ഞാന്‍ കരുതുന്നില്ല.
ഒരു ലക്ഷം ആദമുകള് കടന്നു കഴിഞ്ഞിട്ടുണ്ട് എന്നത് ഹദീസുദ്ധരിച്ചല്ല ഞാന്‍ പറഞ്ഞത്. ഇബ്നു അറബി (റഹ്) യുടെ ഫുത്തുഹാത്തുല്‍ മക്കിയ്യ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറഞ്ഞതാണത്.
പ്രിയ ലത്തീഫ്, മൗദൂദിയെക്കുറിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ താങ്കള്‍ക്ക് അരോചകമായിട്ടുണ്ട് എന്ന് എനിക്കറിയാം. ഞാന്‍ മനസ്സിലാക്കിയ മൗദൂദി അത്തരം ഒരു വ്യക്തിയാണ്. താങ്കളെപ്പോലുള്ള പക്വമതികളായ ആളുകള്‍ എന്തുകൊണ്ട് അത് മനസ്സിലാക്കുന്നില്ല എന്ന കാര്യത്തിലാണ് എനിക്ക് അത്ഭുതം. താങ്കള്‍ ബൂലോകത്ത് ഇസ്ലാമിനു വേണ്ടി ചെയ്യുന്ന സേവനത്തെ ഞാന്‍ കുറച്ചു കാണുന്നില്ല; അഭിപ്രായ വ്യത്യാസം എന്തൊക്കെ ഉണ്ടെങ്കിലും ശരി.
ഈ വിഷയത്തില്‍ ഒരു സംവാദത്തിന് സാധ്യത ഇവിടെ കാണുന്നില്ല. ഖുര്‍ആനിക സൂക്തങ്ങളെ ഭാഷാപരമായി ഒട്ടും പരിഗണിക്കാതെയുള്ള ഒരു ആശയ വിവര്‍ത്തനത്തിലൂടെ മാത്രമേ താങ്കളുടെ നിലപാടിലെത്താന്‍ സാധിക്കൂ. 'വ അല്ലമല്‍ അസ്മാഅ കുല്ലഹാ'. 'സൂമ്മ അറളഹും അല്‍ മലാഇകത്തി' 'അസ്മാഇഹിം' ഈ പ്രയോഗങ്ങളൊക്കെ ദുര്വ്യാഖ്യാനിച്ചാലെ താങ്കളുദ്ദേശിച്ചിടത്തെത്തുകയൂള്ളൂ.
പിന്നെ ഖുര്‍ആനില്‍ നിന്നും നേരിട്ട് മനസ്സിലാകുന്നതിനേക്കാള്‍ പ്രാധാന്യം ഏതെങ്കിലു പണ്ഡിതന്മാരുടെ വ്യാഖ്യാനത്തിനും വാക്കിനും നല്‍കുന്നതിലും അസാഗത്യമുണ്ട്. പിന്നെ മൗദൂദിയെപ്പറ്റി ഞാനറിഞ്ഞത്ര നിങ്ങളറിഞ്ഞിട്ടില്ല എന്നതും വ്യക്തമാണ് താങ്കലുടെ അഭിപ്രായ പ്രകടനത്തില്‍ നിന്ന്. ഖുര്‍ആനിക സൂക്തങ്ങളില്‍ ഗവേഷണം ആകാവുന്നതാണ്. പക്ഷെ അത് ഭാഷയെ പറ്റെ അവഗണിച്ചാകരുത്. വസ്തുതകളെയും.
താങ്കളുടെ ശ്രമങ്ങള്‍ നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഫലപ്പെടണമെങ്കില് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. നന്മ നേര്‍ന്ന് കൊണ്ട് നിര്‍ത്തുന്നു.
പ്രിയ ലത്തീഫ്,
അഭിപ്രായങ്ങള്‍ക്ക് നന്ദി. ഈ വിഷയം ഒരു വിവാദം ആക്കണം എന്ന് എനിക്കും ആഗ്രഹമില്ല. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ പന്ഡിതന്മാര് തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുതിയൊരു കാര്യമല്ല. ഒരാളുടെ വ്യാഖ്യാനം മറ്റൊരാള്‍ക്ക് ദുര്‍വ്യാഖ്യാനമായി തോന്നും. അഭിപ്രായ വ്യത്യാസം മാറ്റിവെച്ചു കൊണ്ട് ഇസ്ലാമിന്റെ നന്മയ്ക്കായി, യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു വര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇന്ന് ഇസ്ലാമിന് ഈ അവസ്ഥ വരില്ലായിരുന്നു.
ലതീഫേ!
ഇതിനെക്കാള്‍ എത്രയോ വലിയ അഭ്യാസങ്ങളാണല്ലോ നിങ്ങളും ശാസ്ത്രകാര്യത്തിലും മറ്റും നടത്തുന്നത്.
നടക്കട്ടെ ഇവരുടെ അഭ്യാസങ്ങളും !!!
പരന്ന ഭൂമിയെ “കോഴിമുട്ട“ യാക്കുന്നത്രയൊന്നും അഭ്യാസം ഇവിടെ കാണുന്നില്ല.
<> ബൈബിളിന്റെ കണക്ക് പ്രകാരം ആദം ഭൂമിയില്‍ വന്നിട്ട് ആറായിരം വര്‍ഷം കഴിഞ്ഞ് ഏഴായിരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. മനുഷ്യരാശി ഭൂമിയില്‍ കോടാനുകോടി വര്‍ഷങ്ങല്‍ക്കുമുമ്പേ വസിച്ചിരുന്നുവെന്ന ശാസ്ത്രീയ തെളിവുകളുടെ മുമ്പില്‍ ഇത് വിലപ്പോവില്ല. <>
ഉത്പത്തി പുസ്തകം രചിക്കപ്പെട്ട കാലഘട്ടത്തെക്കുറിച്ച് ചെറിയ രീതിയില്‍ എങ്കിലും അറിവുണ്ടെങ്കില്‍ ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കേണ്ടി വരില്ല. ബൈബിളില്‍ ആദവും ഹയ്യായും ഉണ്ടായത് ഇസ്രയേല്‍ ജനത്തെ ശാസ്ത്രം പഠിപ്പിക്കുവാന്‍ അല്ല എന്നെങ്കിലും ഓര്‍മ്മിക്കുക.
ലോകത്തുള്ള എല്ലാ മനുഷ്യരെയും “ഏകോദരന്മാര്” ആക്കാന്‍ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ആദാമിന്റെ മക്കള്‍ തമ്മില്‍ കല്യാണം കഴിക്കാന്‍ സര്‍വ്വശക്തനായ അല്ലാഹു ഇട വരുത്തിയത് എന്ന വ്യാഖ്യാനത്തെക്കാള്‍ യുക്തിസഹമായി തോന്നുന്നു അഹമമദിയ്യാ വ്യാഖ്യാനം !
സന്തോഷ് said..
ബൈബിളില്‍ ആദവും ഹയ്യായും ഉണ്ടായത് ഇസ്രയേല്‍ ജനത്തെ ശാസ്ത്രം പഠിപ്പിക്കുവാന്‍ അല്ല എന്നെങ്കിലും ഓര്‍മ്മിക്കുക.
എന്നു ഞാന്‍ പറഞ്ഞില്ലല്ലോ സന്തോഷ്. ബൈബിളിലെ കാലഗണനയനുസരിച്ച് ആദത്തെ ദൈവം സൃഷ്ടിച്ചിട്ട് ൬൦൦൦ വര്‍ഷമേ ആയിട്ടുള്ളൂ എന്നത് സര്‍വ്വാംഗീകൃതമായ ഒരു കാര്യമായാണ് ഞാന്‍ മനസ്സിലാക്കുന്നത്. താഴെപറഞ്ഞിരിക്കുന്നത് നോക്കുക.
Adam and Eve was created not born (birth).
basing on Gene(o)logical narration of the Bible, Adam and Eve was created about six thousand years ago, give or take several (tens or hundreds) (of) years, although some say ten thousand years ago.
ഇതില്‍ നിന്നു വ്യത്യസ്ഥമായ വല്ല കണക്കും സന്തോഷിന് അറിയാമെങ്കില്‍ അത് പറഞ്ഞാല്‍ മനസ്സിലാക്കാമായിരുന്നു
ബൈബിളില്‍ ആദമിന്റെ സൃഷ്ടികഥ എഴുതിയിരിക്കുന്ന ഭാഗത്ത് കാലഗണന ഉള്ള ഒരേ ഒരു വാക്യം "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു." മറ്റുള്ളവ എല്ലാം ദിവസ കണക്കുകള്‍ ആണ്. 6 ദിവസം ദൈവം ജോലി ചെയ്തു ഏഴാം ദിവസം വിശ്രമിച്ചു എന്ന തരത്തില്‍ എഴുതിയിരിക്കുന്ന ഒരു ബാലസാഹിത്യം അല്ലേ ബൈബിളിലെ സൃഷ്ടികഥ. ഇതിനിടയില്‍ എവിടെയാണ് 6000 വര്‍ഷം എന്ന സംഗതി ഉള്ളതായി കല്‍ക്കി കണ്ടത്? ഈ കഥ വച്ചു കൊണ്ടാണോ ബൈബിളിലെ കാലഗണനയനുസരിച്ച് ആദത്തെ ദൈവം സൃഷ്ടിച്ചിട്ട് 6000 വര്‍ഷമേ ആയിട്ടുള്ളൂ എന്നത് സര്‍വ്വാംഗീകൃതമായ ഒരു കാര്യമായി കല്‍ക്കി മനസ്സിലാക്കിയത്?
കല്‍ക്കി കൊടുത്തിരിക്കുന്ന ലിങ്കില്‍ ഉള്ളത് നെറ്റിലെ ഏതോ ചര്‍ച്ചാവേദി അല്ലേ? അവിടെ ആരൊക്കെ എന്തൊക്കെ എഴുതുന്നുണ്ടാവും! ബ്ലോഗിലെ ലേഖനങ്ങളിലെ കമന്റു പോലെ, ഒരു ചോദ്യത്തെ ആസ്പദമാക്കി പല ആളുകള്‍ അവരവര്‍ക്ക് ശരി എന്ന് തോന്നുന്ന ഉത്തരങ്ങള്‍ എഴുതി വയ്ക്കുന്ന സ്ഥലത്തെ ഏതോ വ്യക്തിയുടെ അഭിപ്രായം കണ്ടിട്ട് അതാണ് "സര്‍വ്വാംഗീകൃതമായ കാര്യം" എന്നൊക്കെ എഴുതി വയ്ക്കുന്നത് മോശമല്ലേ?
മുസ്ലിങ്ങള്‍ അല്ലാത്ത പലരും ഖുര്‍ ആനിലെ സ്വര്‍ഗ്ഗവും മുഹമ്മദ് നബിയുടെ ജീവിതത്തിലെ സ്ത്രീകളുടെ എണ്ണവും ചൂണ്ടികാട്ടി പൊതുവായി പ്രകടിപ്പിക്കുന്ന ഒരു അഭിപ്രായം ആണ് മുഹമ്മദ് നബി "കാമഭ്രാന്തന്‍" ആയിരുന്നു എന്നത്. ഈ അഭിപ്രായം കല്‍ക്കി "സര്‍വ്വാംഗീകൃതമായ കാര്യം" ആയി കണക്കാക്കുമോ?
യുക്തി,
ഞാന്‍ കൊടുത്തിരിക്കുന്ന ലിങ്കിലെ ഉത്തരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല ഞാ ആ നിഗമനത്തില്‍ എത്തിയത്. ആദം മുതല്‍ യേശു വരെയുള്ളവരുടെ വംശാവലി അനുസരിച്ച് യേശു ജനിക്കുന്നത് ആദമിനെ സൃഷടിച്ച് ൪൦൦൦ വര്‍ഷത്തിനു ശേഷമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. (ഈ ലിങ്കില്‍ ഒന്നു ക്ലിക്കി നോക്കുക) ഇതല്ലാതെ വേറേ ഒരു കണക്കും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മറ്റുവല്ല കണക്കുകളും ഉണ്ടെങ്കില്‍ എന്റെ ധാരണ തിരുത്താനും എനിക്കു വിരോധമില്ല.
see Wikipedia also:
http://en.wikipedia.org/wiki/Ussher_chronology
കല്‍ക്കി, നിങ്ങള്‍ തന്നിരിക്കുന്ന ലിങ്കില്‍ ഒരു പ്രശനം ഉള്ളത് ആദമിന്റെ സൃഷ്ട്ടിച്ചു എന്ന് അവര്‍ എഴുതിയിരിക്കുന്ന വര്‍ഷം ബി.സി. 4000 എന്നാണെങ്കിലും അതിന്റെ തെളിവായി അവര്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍, ഉത്പത്തി 1: 26-27 എന്ന വാക്യത്തില്‍ ഉള്ളത് ഇങ്ങനെയാണ്:
"ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മഌഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്ക്കാലികളുടെയും ഭൂമി മുഴുവന്‍െറയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ. അങ്ങനെ ദൈവം തന്‍െറ ഛായയില്‍ മഌഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്‍െറ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷഌമായി അവരെ സൃഷ്ടിച്ചു."
ഈ വാക്യങ്ങളില്‍ എവിടെയാണ് 4000 ബി.സി യില്‍ ആദമിനെ ദൈവം സൃഷ്ട്ടിച്ചു എന്ന് എഴുതിയിരിക്കുന്നത്? മാത്രവുമല്ല, ഞാന്‍ വായിച്ചിട്ടുള്ള ബൈബിളിന്റെ ഉല്പത്തി പുസ്തകത്തിന്റെ ആമുഖത്തില്‍ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്:
"ബി.സി. പത്തൊമ്പതാം നൂറ്റാണ്ടില്‍ സംഭവിച്ചെന്നു പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിന്‍െറ വിളിയാണ് ബൈബിളിലെ രക്ഷാചരിത്രത്തിന്െറ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം അബ്രാഹത്തെ വിളിക്കുന്നതുവരെയുള്ള ദീര്‍ഘമായ കാലഘട്ടത്തിലെ ദൈവ-മഌഷ്യബന്ധത്തിന്െറ ചരിത്രമാണ് ആദ്യത്തെ പതിനൊന്നധ്യായങ്ങള്‍. ഇതിഌ വ്യക്തമായ ചരിത്രസാക്ഷ്യങ്ങളില്ല."
ബി.സി. 4000 എന്ന വര്‍ഷത്തെ ആദമിന്റെ സൃഷ്ട്ടിയുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും ബൈബിളിലെ ഉല്പത്തി പുസ്തകത്തില്‍ ഞാന്‍ കണ്ടിട്ടില്ല. താങ്കള്‍ ലിങ്ക് നല്കിയ പേജില്‍ ഒരു പക്ഷെ അവര്‍ ബി.സി പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിന്നും പുറകിലേക്ക് അബ്രഹാമിന് മുന്‍പുള്ള ഓരോ വ്യക്തികളുടെയും പ്രായം കുറച്ചു നോക്കിയതായിരിക്കാം എന്ന് ഞാന്‍ കരുതുന്നു. കാരണം ആ ലിങ്കിലും അബ്രഹാമിന്റെ ജനനവര്‍ഷമായി കാണിച്ചിരിക്കുന്നത് ബി.സി 1991 ആണ്, ഇത് ഉല്പത്തി പുസ്തകത്തിന്റെ ആമുഖത്തില്‍ എഴുതിയിരിക്കുന്ന അബ്രഹാമിന്റെ കാലഘട്ടമായ ബി.സി. പത്തൊമ്പതാം നൂറ്റാണ്ടുമായി യോജിക്കുന്നുണ്ട്.
നാലായിരം ബി സി യിലാണ് ആദത്തെ സൃഷ്ടിച്ചത് എന്ന് എങ്ങനെ ക്രിസ്തു ജനിക്കുന്നത്ന് നാലായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതും യുക്തി? അവിടെ കൊടുത്തിരിക്കുന്ന ചാര്‍ട്ടില്‍ ആദമിന്റെ പരമ്പര ക്രിസ്തുവില്‍ എത്തുന്നത്വരെയുള്ള കൃത്യമായ വംശാവലി കൊടുത്തിരിക്കുന്നു. ക്രിസ്തീയ പണ്ഡിതന്മാര് ഈ കണക്ക് ശരിവെക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വിക്കി ലിങ്ക് കൂടി പരിശോധിക്കുക.
സമകാലിക പ്രശ്നങ്ങള്‍ എന്ന ബ്ളോഗിലെ "യുക്തിയുടെ" കമെന്റിലെ ലിങ്കിലൂടെയാണിവിടെ എത്തിയിതെങ്കിലും അത് യാദ്രശ്ചികമാണോ എന്ന സംശയം എനിക്കുണ്ട് .താങ്കള്‍ കൂടി ഫോളോ ചെയ്യുന്ന സ്ത്രീ ഓണ്‍ ലൈന്‍ ബ്ലോഗില്‍ ആഴ്ചകള്‍ക്ക് മുമ്പ് ഞാനിട്ടിരുന്ന കമെന്റ് ഡിലീറ്റ് ചെയ്ത വിവരം,ഇപ്പോള്‍ ഓണ്‍ ലൈനില്‍ വന്നപോഴാണറിയുന്നത്.അത് അവര്‍ വെളിച്ചം കാണിക്കുമെന്ന പ്രതീക്ഷയിലെങ്കിലും ആ കമെന്റ് ഞാന്‍ പരിഷ്കരിച്ച്,മറ്റൊരു ഉദ്ദേശത്തോടെ വീണ്ടുമിട്ടിരുന്നു.ആ പരിഷ്ക്കരണത്തില്‍ താങ്കളിവിടെ പറയുന്ന വസ്തുക്കളുടെ "അസ്മാഅകളെ" സംബന്ധിച്ചു മറ്റൊരര്‍ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്.താങ്കള്‍ അനുവദിക്കുകയാണെങ്കില്‍ ആ കമെന്റിവിടെ പേസ്റ്റ് ചെയ്ത് ആ ആയത്തിനെ ഞാന്‍ ദര്ശിക്കുന്നതെങ്ങനെയാണെന്ന് വിശദീകരിക്കാവുന്നതാണ് .കാരന്തൂര്ക്കാരനാണെങ്കിലും,ഇസ്ലാമിന്റ അടിസ്ഥാന പ്രമാണങ്ങളിലൊന്നു ബുദ്ധിയാണെന്നു ഞാന്‍ വീക്ഷിക്കുന്നത് കൊണ്ട് സ്വതന്ത്രമായി ചിന്തിക്കുന്നത് തെറ്റാണെന്നു ഞാന്‍ കരുതുന്നില്ല.അഹമ്മദിയ മുസ്ലിങ്ങളെ കുറിച്ച് എനിക്ക് കൂടുതലൊന്നുമറിയില്ലെങ്കിലും, അറിഞ്ഞ വലിയൊരു പ്രശ്നമുണ്ട്.അവര്‍ മുഹമ്മദീയര്‍ അല്ല അഹമ്മദീയര്‍ ആണെന്നതാണത്.മുസ്ലിങ്ങളുടെ പാരമ്പര്യ വിശ്വാസങ്ങളില്‍ യുക്തിരാഹിത്യം ഉണ്ടെന്ന തെറ്റിദ്ധാരണയും അഹമ്മദീയ മുസ്ലിങ്ങള്‍ക്ക് ഉണ്ടെന്ന് തോന്നുന്നു.അഥവാ അങ്ങനെയാണ് താങ്കളുടെ പോസ്റ്റില്‍ നിന്ന് മനസ്സിലാവുന്നത് .
ഏതായാലും നേരത്തെ പറഞ്ഞ ആ കമെന്റിവിടെ പേസ്റ്റ് ചെയ്യുന്നു,അതിവിടെ കാണണമോ വേണ്ടയോ എന്ന് താങ്കള്‍ക്ക് തീരുമാനിക്കാവുന്നതാണ്.
vALiYYaPeediyakal says:
16/01/2011 at 4:05 PM
Your comment is awaiting moderation.
Masna says: ഖലീല്‍ ജിബ്രാന്റെയും റൂമിയുടെയും സാഹിത്യഭാങ്ങിയില് philosophy പറയുന്ന്നതില് അര്‍ത്ഥമില്ല.ഗ്രീക്ക് ഫിലോസഫി യില്‍ നിന്നും അദ്വൈതത്തില്‍ നിന്നും കടമെടുത്ത ഇത്തരം വാദങ്ങള്‍ അപകടകാരിയാണ്.
@Masna
ഞാന്‍ ഫിലോസഫി പറയുകയാണെന്ന് പറഞ്ഞ് ചര്‍ച്ച അവസാനിപ്പിക്കാന്‍ ശ്രമിച്ച താങ്കളുടെ കമെന്റിനെതിരെ,ഇസ്ലാം മഹത്തായ ത്വത്വശാസ്ത്രമാണെന്ന് സ്ഥാപിക്കുന്ന ഏഴ് ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ച് ഞാന്‍ പ്രതികരിച്ചിരുന്നു.ആ ഖുര്‍ആന്‍ വചനങ്ങള്‍,മോഡറേറ്ററായ നിച്ച് ഓഫ് ട്രൂത്ത് ഡിലീറ്റ് ചെയ്ത് ചവറ്റുകുട്ടയില്‍ എറിയാന്‍ ധൈര്യപെട്ടു !!!
“”ആദം നബിയില്‍ നിന്ന് ഹവ്വബീവിയുണ്ടായത് പോലെ പ്രക്രതിയില്‍ നിന്ന് സമൂഹമുണ്ടായത് പോലെ സര്‍വ്വശാസ്ത്രങ്ങളുടെയും മാതാവായ താത്വശാസ്ത്രത്തില് നിന്നാണ് ശാസ്ത്രമുണ്ടായതെങ്കിലും അവ തമ്മില്‍ പിരിയുകയും,കൂട്ടിമുട്ടുകയോ കൂടിചേരുകയോ ചെയ്യാത്ത സമാന്തരരേഖ പോലെ മുന്നോട്ട് സഞ്ചരിക്കുകയാണ്”".ഇങ്ങനെയൊരു വാചകം ആ കമെന്റിലുണ്ടായിരുന്നത് കൊണ്ടാവുമോ അത് ഡിലീറ്റ് ചെയ്തത്?.ഇതില്‍ മുജാഹിദുകള്‍ക്ക് അരോചകമായ സത്യം എന്താണെന്ന് മനസ്സിലാവുന്നില്ല.
Masna says:അല്ലാഹുവിന്റെ കയ്യിനെ കുറിച്ചും കാലിനെ കുറിച്ചും മുഖതെക്കുരിച്ചും അര്ഷില് ഉപവിഷ്ടനായി തുടങ്ങിയ പരാമര്‍ശങ്ങള്‍ ഖുരാനിലും ഹദീഥ് കളിലും കാണാവുന്നതാണ്
@
പദാര്‍ത്ഥവാദികളും പഞ്ചേന്ദ്രിയവാദികളുമായ യുക്തിവാദികളെ പോലെ സകലതും പദാര്‍ത്ഥമായും പദ അര്‍ത്ഥത്തിലും മനസ്സിലാക്കാന്‍ ഇഷ്ടപെടുന്നത് കൊണ്ടാണ് പദാര്‍ത്ഥങ്ങള്‍ക്ക് മാത്രമുള്ളതും പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഗോചരമാകുന്നതുമായ രൂപങ്ങള്‍ അല്ലാഹുവിനും ഉണ്ടെന്നു തോന്നുന്നതും “കൈ”,”അര്‍ഷ്” പോലെയുള്ള പദങ്ങള്‍ പദ അര്‍ത്ഥത്തില്‍ മാത്രം മനസ്സിലാക്കുന്നതും.നശിച്ചുപോകുന്ന പദാര്‍ത്ഥമല്ല,നാശമില്ലാത്ത യാഥാ(അ)ര്‍ത്ഥമാണ് അള്ളാഹുവെന്ന് ഉള്‍കൊള്ളാന്‍ കഴിയുന്നവര്‍ക്ക് പദാര്‍ഥങ്ങളുടെ യഥാഅര്ത്ഥവും(അസ്മാഅ)ഉള്‍കൊള്ളാന്‍ കഴിയും.അള്ളാഹു മനുഷ്യനെ ആദ്യമായി പഠിപ്പിച്ചത് പദാര്‍ഥങ്ങളുടെ അസ്മാഹുകള് ആയിരുന്നു.വേദങ്ങളുടെ വ്യാഖ്യാന വ്യാകരണത്തെ കുറിച്ച് ധാരണയില്ലാത്തത് കൊണ്ടായിരിക്കാം മൌലവിമാര്ക്കിത് മനസ്സിലാവാത്തത്.
islam REALY NO GOOD
@saji
islam REALY GOOD എന്ന് ആരെങ്കിലും പറയുമെന്ന് പേടിച്ചിട്ടാണോ islam REALY NO GOOD എന്ന് മുന്‍കൂട്ടി പറഞ്ഞ് വെച്ചത് ?.ഇനി അങ്ങനെയല്ലെങ്കില്‍ GOOD ആയ ദര്‍ശനം ഏതാണെന്നും ഇസ്ലാം എന്ത് കൊണ്ടാണ് GOOD അല്ലാത്തതെന്നും പറയാനുള്ള കഴിവ് താങ്കല്‍ക്കുണ്ടോ? മതം മനസ്സിലാക്കിയാതിലുള്ള വ്യത്യാസം കൊണ്ട് ഇസ്ലാമില്‍ പല വിഭാഗങ്ങള്‍ ഉണ്ട് എന്ന വസ്തുത ഞാന്‍ ഓര്‍ക്കുകയും താങ്കളെ ഒര്മിപിക്കുകയും ചെയ്യുന്നു.താങ്കളുടെ തെറ്റിദ്ധാരണ കൊണ്ടും islam REALY NO GOOD എന്ന് പറയാന്‍ സാധ്യതയുണ്ടല്ലോ.
@ vALiYYaPeediyakal
താങ്കളുടെ പ്രസ്താവനകളില്‍ ഇസ്ലാമിക വിരുദ്ധമായി എന്തെങ്കിലും ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഉല്പ്പതിഷ്ണുക്കള് എന്നു സ്വയം അഭിമാനം കൊള്ളുന്നവര്‍ പോലും സങ്കുചിത മനസ്കരാണെന്ന് അവരുടെ പ്രവര്‍ത്തനം തെളിയിക്കുന്നു. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നു ബുദ്ധിയാണെന്ന താങ്കളുടെ വീക്ഷണത്തോട് പരിപൂര്‍ണ്ണമായും ഞാന്‍ യോജിക്കുന്നു. താങ്കള്ക് എന്തഭിപ്രായയവും ന്രെ ബ്ലോഗുകളില്‍ പ്രകടിപ്പിക്കാം. ഡിലീറ്റുമെന്ന ഭയം വേണ്ട.
അഹ്മദിയാ ജമാഅത്തിനെക്കുറിച്ച് കൂടുതല്‍ അറിയണം എന്നാഗ്രഹമുണ്ടെങ്കില്‍ http://ahmadiyyajamat.blogspot.com സന്ദര്‍ശിക്കുക. താങ്കള്‍ മനസ്സിലാക്കിയിരിക്കുന്നത് തികച്ചും തെറ്റാണ്. അഹ്മദിയ്യാ ജമാഅത്ത് എന്ന പേര് അഹ്മദിയ്യാ ജമാഅത്ത് സ്ഥാപകര്‍ ഹദ്റത്ത് അഹ്മദിന്റെ പേരോട് ചേര്ത്തുള്ളതല്ല. മുഹമ്മദ് (സ.അ) നബിയുടെ ജമാലീ സിഫത്തായ 'അഹ്മദിയ്യാ' പ്രഭാവത്തെ സൂചിപ്പിക്കുന്നതാണ് ആ പേര്. മുഹമ്മദ് നബി(സ.അ.) യില്‍ നിന്ന് വിട്ടുകൊണ്ടുള്ള ഒരു വിശ്വാസവും അഹ്മദിയ്യാ ജമാഅത്തിനില്ല. എല്ലാ കാര്യങ്ങളും ഇവിടെ വിവരിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ.
YUKTHI said...
ബൈബിളില്‍ ആദമിന്റെ സൃഷ്ടികഥ എഴുതിയിരിക്കുന്ന ഭാഗത്ത് കാലഗണന ഉള്ള ഒരേ ഒരു വാക്യം "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു." മറ്റുള്ളവ എല്ലാം ദിവസ കണക്കുകള്‍ ആണ്. 6 ദിവസം ദൈവം ജോലി ചെയ്തു ഏഴാം ദിവസം വിശ്രമിച്ചു എന്ന തരത്തില്‍ എഴുതിയിരിക്കുന്ന ഒരു ബാലസാഹിത്യം അല്ലേ ബൈബിളിലെ സൃഷ്ടികഥ. ഇതിനിടയില്‍ എവിടെയാണ് 6000 വര്‍ഷം എന്ന സംഗതി ഉള്ളതായി കല്‍ക്കി കണ്ടത്? ഈ കഥ വച്ചു കൊണ്ടാണോ ബൈബിളിലെ കാലഗണനയനുസരിച്ച് ആദത്തെ ദൈവം സൃഷ്ടിച്ചിട്ട് 6000 വര്‍ഷമേ ആയിട്ടുള്ളൂ എന്നത് സര്‍വ്വാംഗീകൃതമായ ഒരു കാര്യമായി കല്‍ക്കി മനസ്സിലാക്കിയത്?
:
"സര്‍വ്വാംഗീകൃതമായ കാര്യം" എന്നൊക്കെ എഴുതി വയ്ക്കുന്നത് മോശമല്ലേ?
Young Earth creationism എന്ന wiki ലേഖനം വായിക്കുക. 40% അമേരിക്കകാര് വിശ്വസിച്ചു പോരുന്ന ഒരു കാര്യത്തെ "സര്‍വ്വാംഗീകൃതമായ കാര്യം" എന്ന് വിശേഷിപ്പിച്ചത് അത്രയ്ക്ക് വലിയ തെറ്റൊന്നും അല്ല.
@ ഫാസില്‍,
<<< Young Earth creationism എന്ന wiki ലേഖനം വായിക്കുക. 40% അമേരിക്കകാര് വിശ്വസിച്ചു പോരുന്ന ഒരു കാര്യത്തെ "സര്‍വ്വാംഗീകൃതമായ കാര്യം" എന്ന് വിശേഷിപ്പിച്ചത് അത്രയ്ക്ക് വലിയ തെറ്റൊന്നും അല്ല. >>>
അമേരിക്കകാര് വിശ്വസിച്ചു പോരുന്ന തോതനുസരിച്ചാണ് ഓരോന്നും "സര്‍വ്വാംഗീകൃതമായ കാര്യം" എന്ന് വിശേഷിപ്പിക്കുന്നത് എങ്കില്‍ "ഇസ്ലാം = ഭീകരത" എന്നതും "സര്‍വ്വാംഗീകൃതമായ കാര്യം" ആയിരിക്കും അല്ലെ?
അമേരിക്കയില്‍ 78.4% ആളുകള്‍ കൃസ്ത്യാനികള്‍ ആണ്. അവരുടെ വിശാസമാണ് പറഞ്ഞത്. സൌദി അറേബ്യയില്‍ 40% ആളുകള്‍ "ഇസ്ലാം = ഭീകരത" എന്ന് പറഞ്ഞാല്‍ അതിനെ "സര്‍വ്വാംഗീകൃതമായ കാര്യം" എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.
താങ്കള്‍ പറഞ്ഞത് ഇങ്ങനെയാണ്. "ബൈബിളില്‍ ആദമിന്റെ സൃഷ്ടികഥ എഴുതിയിരിക്കുന്ന ഭാഗത്ത് കാലഗണന ഉള്ള ഒരേ ഒരു വാക്യം "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു." മറ്റുള്ളവ എല്ലാം ദിവസ കണക്കുകള്‍ ആണ്. 6 ദിവസം ദൈവം ജോലി ചെയ്തു ഏഴാം ദിവസം വിശ്രമിച്ചു എന്ന തരത്തില്‍ എഴുതിയിരിക്കുന്ന ഒരു ബാലസാഹിത്യം അല്ലേ ബൈബിളിലെ സൃഷ്ടികഥ. ഇതിനിടയില്‍ എവിടെയാണ് 6000 വര്‍ഷം എന്ന സംഗതി ഉള്ളതായി കല്‍ക്കി കണ്ടത്?"
എന്നിട്ടിപ്പോള്‍ Young Earth creationism കണ്ടപ്പോള്‍ പറഞ്ഞത് അബദ്ധമായി എന്ന് ബോധ്യപ്പെട്ടതുകൊണ്ടല്ലേ ഈ വിഷയം മാറ്റല്‍ ശ്രമം? Young Earth creationism പറയുന്നു, ബൈബിള്‍ പ്രകാരം പ്രപഞ്ചത്തിന് 6000 മുതല്‍ 10000 വര്‍ഷം വരെയാണ് പ്രായം എന്ന്. ബൈബിള്‍ അങ്ങനെ പറയുന്നില്ല എന്ന താങ്കളുടെ വാദത്തില്‍ താങ്കള്‍ ഇപ്പോഴും ഉറച്ചു നില്കുന്നുണ്ടോ?
Post a Comment