ഒരു
സുപ്രഭാതത്തില്‍ ദൈവം കളിമണ്ണു കുഴച്ച് ഒരു നിമിഷനേരം കൊണ്ട്
സൃഷ്ടിച്ചതാണ് മനുഷ്യനെ എന്ന വിശ്വാസത്തെ വിശുദ്ധ ഖുര്‍ആന്‍
അംഗീകരിക്കുന്നില്ല. മറിച്ച്, മനുഷ്യന്റെ ഉല്പ്പത്തിയെക്കുറിച്ചും
വികാസത്തെക്കുറിച്ചും സ്പഷ്ടമായ സൂചനകള്‍ ഖുര്‍ആന്‍ നല്‍കുന്നുണ്ട്.
മനുഷ്യസൃഷ്ടിപ്പ് പല ഘട്ടങ്ങളിലായി ദീര്‍ഘകാലം സംഭവിച്ച വികാസത്തിന്റെ ഫലമാണ്;
പൊടുന്നനെ സൃഷ്ടിക്കപ്പെട്ടതാണെന്ന വാദം ശരിയല്ല. എന്നാല്‍,
മനുഷ്യന് മറ്റോരുതരം സൃഷ്ടിയില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ
മറ്റേതെങ്കിലും വസ്തുവില്‍
നിന്നോ പരിണമിച്ചുണ്ടായതല്ല. വാനരന്മാരില്നിന്നാണ് മനുഷ്യന്
പരിണമിച്ചുണ്ടായതെന്ന ഡാര്‍വിന്റെ സിദ്ധാന്തം ശരിയല്ല. മനുഷ്യന്
പരിണമിച്ചത് അവന്റേതായ ഒരു സത്തയില്‍ നിന്ന് തന്നെയാണ്.